ബോളിവുഡിലെ പ്രശസ്ത കലാ സംവിധായകൻ നിതിൻ ദേശായി ആത്മഹത്യ ചെയ്ത നിലയിൽ.58 വയസായിരുന്നു.ഇന്ന് പുലർച്ചെ നാലരയോടെ മുംബൈയിലെ സ്വന്തം ഉടമസ്ഥതയിലുള്ള എൻ.ഡി സ്റ്റുഡിയോയിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

സ്റ്റുഡിയോയിൽ മൃതദേഹം കണ്ട ജീവനക്കാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് നിതിൻ ദേശായി ആത്മഹത്യ ചെയ്തതെന്ന് കർജാത്തിൽ നിന്നുള്ള ബിജെപി എംഎൽഎ മഹേഷ് ബാൽഡി പറഞ്ഞു. തന്റെ നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്നതാണ് നിതിൻ ദേശായിയുടെ എൻഡി സ്റ്റുഡിയോ. സാമ്പത്തിക പ്രതിസന്ധിയിൽ ഏറെ നാളായി വിഷമത്തിലായിരുന്നുവെന്നും ബാൽഡി പ്രതികരിച്ചു.

അതേ സമയം സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു. മരിക്കുന്നതിന് രണ്ട് ദിവസം മുൻപ് വരെ അദ്ദേഹം സ്റ്റുഡിയോയിൽ ഉണ്ടായിരുന്നെന്നും കൂടാതെ വരാനിരിക്കുന്ന പ്രോജക്റ്റിനെക്കുറിച്ച് അദ്ദേഹം തന്റെ ടീമിനെയും അറിയിച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
ഹം ദില്‍ ദേ ചുകേ സനം’, ‘ദേവദാസ്’, ‘ജോധ അക്ബര്‍’, ‘ലഗാന്‍’ എന്നി സിനിമകളിലൂടെ മികച്ച കലാസംവിധായകനുള്ള ദേശീയ അവാർഡ് നാല് തവണ നേടിയ വ്യക്തിയാണ് നിതിൻ ദേശായി രണ്ടുപതിറ്റാണ്ടിലേറെ നീണ്ട തന്റെ കരിയറില്‍ സഞ്ജയ് ലീല ബന്‍സാലി, അശുതോഷ് ഗോവാരിക്കര്‍, വിധു വിനോദ് ചോപ്ര, രാജ്കുമാര്‍ ഹിരാനി, തുടങ്ങി നിരവധി പ്രമുഖ ചലച്ചിത്രകാരന്‍മൊര്‍ക്കൊപ്പവും ദേശായി പ്രവര്‍ത്തിച്ചു. 2002-ൽ ചന്ദ്രകാന്ത് പ്രൊഡക്ഷൻസിന്റെ ‘ദേശ് ദേവി’ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര നിർമ്മാതാവായി.

Leave a Reply

Your email address will not be published. Required fields are marked *