കെ.സുരേന്ദ്രന് സി.കെ.ജാനുവിന് എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍ പണം നല്‍കിയെന്ന കേസ് ക്രൈംബ്രാഞ്ചിന് കൈമാറി ഉത്തരവിറങ്ങി. വയനാട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര്. മനോജ്കുമാറിനാണ് അന്വേഷണച്ചുമതല. ബത്തേരി പൊലീസ് അന്വേഷിച്ചിരുന്ന കേസില്‍ കെ.സുരേന്ദ്രന് ഒന്നാംപ്രതിയും സി.കെ.ജാനു രണ്ടാംപ്രതിയുമാണ്.
മാര്‍ച്ച് 7ന് തിരുവനന്തപുരത്തെ ഹോട്ടല്‍ മുറിയില്‍ വച്ച് 10 ലക്ഷവും ഏപ്രില്‍ 3ന് ബത്തേരിയിലെ ജെആര്‍പിയുടെ ഓഫിസില്‍ വച്ച് 40 ലക്ഷവും നല്കി എന്നാണു പരാതി. ഇരുവര്‍ക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് കല്പറ്റ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയെ സമീപിക്കുകയും കേസെടുക്കാന്‍ കോടതി ഉത്തരവിടുകയുമായിരുന്നു. തുടര്‍ന്ന് ബത്തേരി പൊലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു.
