ഇന്ത്യയുടെ 77മത് സ്വാതന്ത്ര്യ ദിനാഘോഷത്തിന് തുടക്കമായി. കേരളത്തിൽ മുഖ്യമന്ത്രിപിണറായി വിജയൻ സെൻട്രൽ സ്റ്റേഡിയത്തിൽ പതാക ഉയർത്തി. ർക്കല എഎസ്പി വി ബി വിജയ് ഭാരത് റെഡ്ഡി ഐപിഎസ് നയിച്ചപരേഡിൽ അണിനിരന്ന വിവിധ സേനാവിഭാ​ഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു.രാജ് ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും നിയമ സഭയിൽ സ്‌പീക്കറും പതാക ഉയർത്തി.

കോഴിക്കോട് വെസ്റ്റ്ഹില്‍ ക്യാപ്റ്റന്‍ വിക്രം മൈതാനിയില്‍ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പതാക ഉയർത്തി . പൊലീസ്, ഫയര്‍ഫോഴ്സ്, ടീം കേരള യൂത്ത് ഫോഴ്‌സ് ഉള്‍പ്പെടെ 29 പ്ലാറ്റൂണുകൾ പരേഡില്‍ പങ്കെടുക്കുകയും സ്കൂൾ വിദ്യാർത്ഥികൾ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു . കോട്ടയത്ത് മന്ത്രി റോഷി അഗസ്റ്റിനും വയനാട്ടില്‍ വനം മന്ത്രി എകെ ശശീന്ദ്രനും പതാക ഉയർത്തി.

എറണാകുളം ജില്ലയിൽ ദേവസ്വം മന്ത്രി സി രാധാകൃഷ്ണൻ ദേശീയ പതാക ഉയർത്തുകയും ​ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുകയും ചെയ്തു. പത്തനംതിട്ടയിൽ ധനമന്ത്രി കെ എൻ ബാല​ഗോപാൽ പതാക ഉയർത്തി. കണ്ണൂരിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പതാക ഉയർത്തി.

Leave a Reply

Your email address will not be published. Required fields are marked *