സേക്രഡ് ഹാർട്ട് നാഷണൽ സ്ക്കൂൾ സ്വതന്ത്ര ഭാരതത്തിന്റെ 77-ാം പിറന്നാൾ വർണ്ണ ശബളമായ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. കൃത്യം 8.45 ന് വിശിഷ്ടാതിഥി ശ്രീ ശ്രീജേഷ് .എസ് (അസോസിയേറ്റ് പ്രൊഫസർ , മാർക്കറ്റിംഗ് മാനേജ്മെന്റ് ഐ. ഐ എം, കോഴിക്കോട്) ദേശീയ പതാക ഉയർത്തി. സ്കൂൾ മിനിസ്റ്റർ കുമാരി നമൃതയുടെ നേതൃത്വത്തിൽ നടന്ന മാർച്ച് പാസ്റ്റിൽ വിശിഷ്ടാതിഥി സല്യൂട്ട് സ്വീകരിച്ചു. സ്ക്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ദീപ. കെ.സി. സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
പതാക ഉയർത്തൽ ചടങ്ങിനു ശേഷം സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ദേശീയത ഉണർത്തുന്ന വിവിധ കലാപരിപാടികളും ദേശഭക്തി ഗാനമത്സരവും അരങ്ങേറി. സ്ക്കൂൾ അസിസ്റ്റന്റ് മിനിസ്റ്റർ മാസ്റ്റർ അലക്സ് ബോബിയുടെ നന്ദിപ്രകടനത്തോടെ പരിപാടികൾക്ക് സമാപനം കുറിച്ച

Leave a Reply

Your email address will not be published. Required fields are marked *