ചന്ദ്രയാന്‍ വിജയകരമായി ഒരു പ്രധാനം ഘട്ടം കൂടി പൂർത്തിയാക്കി. ലാന്‍ഡര്‍ മൊഡ്യൂള്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് വേര്‍പെട്ടു. ഇതോടെ ലാന്‍ഡര്‍ ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങി. 23ന് വൈകിട്ട് 5.47ന് ചന്ദ്രയാന്‍ 3 ചന്ദ്രനില്‍ സോഫ്റ്റ് ലാന്റിങ് നടത്തും.33 ദിവസത്തിനു ശേഷമാണു പ്രൊപ്പൽഷൻ മൊഡ്യൂളിനെ വിട്ടു ലാൻഡർ തനിയെ ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങിയത്. ഇതോടെ ചന്ദ്രനിൽ ഇറങ്ങാനുള്ള തയാറെടുപ്പുകളും ലാൻഡർ ആരംഭിച്ചു. ത്രസ്റ്റർ എൻജിൻ ഉപയോഗിച്ചു വേഗം കുറച്ചു താഴേക്കിറങ്ങാനുള്ള ആദ്യ പടി (ഡീബൂസ്റ്റിങ്) നാളെ 4 മണിക്കു നടക്കുമെന്ന് ഇസ്റോ അറിയിച്ചു.ചന്ദ്രോപരിതലത്തിനു 800 മീറ്റർ ഉയരത്തിൽ എത്തുമ്പോൾ 2 ത്രസ്റ്റർ എൻജിനുകളുടെ സഹായത്തോടെ അന്തരീക്ഷത്തിൽ അൽപനേരം നിശ്ചലമായി നിൽക്കും. വേഗം കുറച്ച ശേഷം പിന്നീട് സെക്കൻഡിൽ 1–2 മീറ്റർ വേഗത്തിലാകും താഴെയിറങ്ങുന്നത്. കഴിഞ്ഞ ദൗത്യത്തിൽ ഇല്ലാതിരുന്ന ലേസർ ഡോപ്ലർ വെലോസിറ്റി മീറ്റർ ഇത്തവണ ലാൻഡറിന്റെ പ്രവേഗം കൃത്യമായി നിശ്ചയിക്കാൻ സഹായിക്കും.
17 ദിവസം ഭൂമിയെ വലംവച്ച ശേഷം ഓഗസ്റ്റ് ഒന്നിനാണ് ചന്ദ്രയാന്‍ മൂന്ന് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് നീങ്ങിയത്. ബെംഗളൂരുവിലെ ഐഎസ്ആര്‍ഒ ടെലിമെട്രി, ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്ക് ഗ്രൗണ്ട് സ്റ്റേഷനാണ് പേടകത്തെ നിയന്ത്രിക്കുന്നത്. ഐ എസ് ആര്‍ഒ യുടെ ഏറ്റവും ജിഎസ്എല്‍വി മാര്‍ക്ക് 3 എന്ന വിക്ഷേപണ പേടകമാണ് ചന്ദ്രയാന്‍ 3നെ ഭ്രമണപഥത്തില്‍ എത്തിച്ചത്. ജൂലൈ 14-ന് ഉച്ചകഴിഞ്ഞ് 2.35-നാണ് പേടകത്തെ ഭൂമിയില്‍നിന്ന് വിക്ഷേപിച്ചത്.