കണ്ണൂരിൽ മകളെ വിവാഹം കഴിച്ചു നല്‍കാത്തതിന് പെണ്‍കുട്ടിയുടെ പിതാവിനെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. കണ്ണൂര്‍ ഇരിക്കൂര്‍ മാമനം സ്വദേശി രാജേഷിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ രാജേഷ് പരിയാരം ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം.രാജേഷിന്റെ മകളും പ്രതിയും സുഹൃത്തുക്കളായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം. മകളെ വിവാഹം ചെയ്തു നൽകണമെന്ന് പ്രതി രാജേഷിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ രാജേഷ് ഇതിന് തയ്യാറായിരുന്നില്ല. പകരം കാസർഗോഡ് സ്വദേശിക്ക് മകളെ വിവാഹം ചെയ്തു നൽകി. ഇതേ തുടർന്നുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചതെന്നും പൊലീസ് പറയുന്നു. തയ്യില്‍ സ്വദേശി അക്ഷയ് ആണ് രാജേഷിനെ ആക്രമിച്ചത്. തുടര്‍ന്ന് സ്ഥലത്തു നിന്നും മുങ്ങിയ പ്രതിയെ കണ്ണൂര്‍ സിറ്റിയില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു.