ഒളവണ്ണ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ഷക ദിനാഘോഷം സംഘടിപ്പിച്ചു. പിടിഎ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി ശാരുതി അധ്യക്ഷത വഹിച്ചു.

പഞ്ചായത്തിലെ വിവിധ കാർഷിക മേഖലയിൽ നിന്നുള്ള 10 കര്‍ഷകരെ ചടങ്ങിൽ ആദരിച്ചു. കോഴിക്കോട് ബ്ലോക്ക് എഡിഎ സീമ ബി.ജെ പദ്ധതി വിശദീകരണം നടത്തി.

ഒളവണ്ണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയപ്രശാന്ത്, സ്ഥിരം സമിതി അധ്യക്ഷന്മാരായ സിന്ധു എം, മിനി.പി, ബാബുരാജൻ പി, വർക്കിംഗ് ഗ്രൂപ്പ് ചെയർപേഴ്സൺ സബീല നടുവിലകത്ത്, വാർഡ് മെമ്പർ ധനേഷ്, വെറ്റിനറി ഡോക്ടർ മിഥിൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ നീതു ചന്ദ്ര സ്വാഗതവും  സെക്രട്ടറി സുനിൽകുമാർ പി.ജി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *