ഡൽഹിയിലെ സിപിഐഎം ഓഫീസായ സുർജിത് ഭവനിൽ ജി 20 ക്കെതിരായി സംഘടിപ്പിക്കുന്ന വി ട്വന്റി എന്ന പരിപാടി പൊലീസ് തടഞ്ഞു.പരിപാടിക്ക് മുൻ‌കൂർ അനുമതി വാങ്ങിയില്ലെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി.ഇന്നലെയാരംഭിച്ച പരിപാടി തങ്ങളുടെ ഓഫീസിനുള്ളിൽ നടത്തുന്നതാണെന്നും പരിപാടിക്ക് അനുമതിയുടെ അവശ്യമില്ലെന്നുമാണ് സിപിഎം പ്രതിനിധികൾ പറയുന്നത്. പരിപാടിയിൽ ഇന്നലെ സിപിഎം നേതാവ് ബൃന്ദ കാരാട്ടും കോൺഗ്രസ് നേതാവ് ജയറാം രമേശും പോലെയുള്ള നേതാക്കൾ പങ്കെടുത്തിരുന്നു.വിഷയുമായി ബന്ധപ്പെട്ട് ഡിസിപി യെ കാണുമെന്നും സിപിഐഎം പ്രധിനിധികൾ കൂട്ടിചേർത്തു.അതേസമയം പൊലീസ് നടപടിയെ കോൺഗ്രസ് നേതാവ് ജയറാം രമേശും വിമർശിച്ചു. പ്രതിപക്ഷത്തിനെതിരായ നടപടികളുടെ ഭാഗമാണ് പൊലീസ് നീക്കമെന്ന് ജയറാം രമേശ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *