തിരുവനന്തപുരം: സോളാർ കേസിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് ക്ലീൻ ചിറ്റ്. സോളാർ ലൈംഗികാതിക്രമ കേസിലാണ് കെ സി വേണുഗോപാലിന് ആശ്വാസം. കേസിലെ സിബിഐ അന്തിമ റിപ്പോർട്ട് കോടതി അംഗീകരിച്ചു. പരാതിക്കാരിയുടെ ഹർജി കോടതി തള്ളി. തിരുവനന്തപുരം സിജെഎം കോടതിയാണ് ഹർജി തള്ളിയത്.

മൂന്ന് സ്ഥലങ്ങളിൽ വച്ച് മൂന്ന് തവണയായി കെ സി വേണുഗോപാൽ പീഡിപ്പിച്ചുവെന്നാണ് യുവതി നൽകിയ പരാതി. സംഭവത്തിന് ശേഷം വൈദ്യസഹായം തേടിയെന്നും പരാതിയിൽ പറയുന്നു. യുവതിയുടെ പീഡനാരോപണത്തിന് തെളിവില്ലെന്നാണ് സിബിഐയുടെ കണ്ടെത്തൽ.

Leave a Reply

Your email address will not be published. Required fields are marked *