തുവ്വൂരില്‍ 35കാരിയെ കൊന്ന് കുഴിച്ചുമൂടിയത് സ്വര്‍ണം മോഷ്ടിക്കുന്നതിനിടെയുണ്ടായ പിടിവലിയെ തുടര്‍ന്നെന്ന് പ്രതി മൊഴി നൽകിയതായി പോലീസ് അറിയിച്ചു. 53ഗ്രാം സ്വര്‍ണമാണ് പ്രതി വിഷ്ണു മോഷ്ടിച്ചത്. പ്രതിയെ സഹായിച്ചത് സഹോദരങ്ങളായ വൈശാവും, വിവേകും, ഇവരുടെ സുഹൃത്ത് ഷിഹാനുമാണെന്നും പോലീസ് പറഞ്ഞു.

സംഭവത്തെ കുറിച്ചുള്ള പോലീസിൻ്റെ ഭാഷ്യം ഇങ്ങനെ. വിഷ്ണു വിളിച്ചുവരുത്തിയതു പ്രകാരം തുവ്വൂര്‍ കൃഷിഭവനില്‍ ജോലി ചെയ്തിരുന്ന, പള്ളിപ്പറമ്പ് മാങ്കൂത്ത് മനോജിൻ്റെ ഭാര്യ സുജിത (35) ഇയാളുടെ വീട്ടിലെത്തി. തുവ്വൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപം റെയില്‍വേ പാളത്തിന് അടുത്താണ് വിഷ്ണുവിൻ്റെ വീട്. തുടര്‍ന്ന് ഇവിടെ വെച്ചു കയ്യിലുള്ള സ്വര്‍ണഭാരണം കൈക്കലാക്കാന്‍ വിഷ്ണു ശ്രമിച്ചു. തുടര്‍ന്നുണ്ടായ പിടിവലിയാണ് കൊലപാതകത്തില്‍ കലാശിച്ചത്.

തുവ്വൂര്‍ കൃഷിഭവനില്‍ ജോലി ചെയ്തിരുന്ന സുജിത എന്ന യുവതിയെ ഈ മാസം 11 മുതല്‍ കാണാനില്ലായിരുന്നു. വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് വീട്ടുവളപ്പില്‍ മൃതദേഹം കുഴിച്ചിട്ട കാര്യം പോലീസിനോട് പറഞ്ഞത്. മൃതദേഹം സുജിതയുടേതാണോയെന്ന് വ്ഷ്ണുവിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *