കക്കാടംപൊയിലിലെ പി.വി.ആര്‍. നാച്ചുറോ പാര്‍ക്ക് ഭാഗികമായി തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി.സംസ്ഥാന ദുരന്ത നിവാരണ വകുപ്പാണ് ഉത്തരവിട്ടത്. ചിൽഡ്രൻസ് പാർക്ക് മാത്രം തുറക്കാനാണ് അനുമതി കൊടുത്തിരിക്കുന്നത്. ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് 2018ലായിരുന്നു പാര്‍ക്ക് അടച്ചു പൂട്ടിയത്. പാര്‍ക്കിന്‍റെ നിര്‍മാണത്തില്‍ പിഴവുളളതായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി കണ്ടെത്തിയിരുന്നു. ഇതിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട രൂപരേഖകളും മറ്റ് തെളിവുകളും ലഭ്യമല്ലെന്നും കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് നിലനില്‍ക്കെയാണ് ദുരന്ത നിവാരണ അതോറിറ്റി പാര്‍ക്ക് ഭാഗകമായി തുറക്കാന്‍ ശുപാര്‍ശ ചെയ്തത്.
പി.വി.ആര്‍. നാച്ചുറോ പാര്‍ക്ക് തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പി.വി. അന്‍വര്‍ എം.എല്‍.എ. സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു.ദുരന്തനിവാരണ അതോറിറ്റി സമര്‍പ്പിച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കുട്ടികളുടെ പാര്‍ക്ക് പ്രവര്‍ത്തിക്കുന്ന ഭാഗം തുറന്നുകൊടുക്കാന്‍ അനുമതി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *