ഈ ഓണം സന്തോഷത്തിന്റേതാകരുതേ എന്ന് ചിലരൊക്കെ വല്ലാതെ ആഗ്രഹിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.വിലക്കയറ്റത്തിൽ നാം ദേശീയ ശരാശരിയെക്കാൾ താഴെയാണെന്നും സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ഓണാഘോഷത്തിൽ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.ഇവർ കണ്ടാലും കൊണ്ടാലും പഠിക്കില്ലെന്നും ഇത്തരം പ്രചാരങ്ങളെ തള്ളിയാണ് ജനം തുടർഭരണം നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരക്കാർക്ക് നാണം അടുത്തുകൂടി പോയിട്ടില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു.പൊതുവിതരണ ശൃംഖല വളരെ ശക്തമാണ്. 2016-ലെ അതേ വിലയ്ക്കാണ് 13 ഇന സാധനങ്ങൾ നൽകുന്നത്. സാധനങ്ങളില്ല എന്ന് പ്രചാരണം നടക്കുന്നു. നാട്ടുകാർ ചെല്ലുമ്പോൾ സാധനങ്ങൾ ലഭിക്കുന്നുണ്ട്. ക്ഷേമ പെൻഷൻ കൃത്യമായി ലഭിക്കുന്നു. സംതൃപ്തമായ ഓണനാളുകളിലേക്കാണ് നാം കടക്കുന്നത്. നവകേരളം സൃഷ്ടിക്കലാണ് നമ്മുടെ ലക്ഷ്യം. വികസിത രാജ്യങ്ങൾക്ക് തുല്യമായ ജീവിത നിലവാരത്തിലേക്കാണ് കേരളം പോകുന്നത് . ഹാപ്പിനെസ്സ് നിലനിൽക്കുന്ന സംസ്ഥാനമാക്കി കേരളത്തെ മാറ്റും.

Leave a Reply

Your email address will not be published. Required fields are marked *