പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറി കേസിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കീഴടങ്ങി. അറ്റ്ലാന്റയിലെ ഫുൾട്ടൻ ജയിലിലാണ് ട്രംപ് കീഴടങ്ങിയത്. ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യ വ്യവസ്ഥയിൽ വിചാരണ വരെ വിട്ടയച്ചു.ജയില്‍നടപടികളുടെ ഭാഗമായി ട്രംപിന്റെ ഫോട്ടോ പകര്‍ത്തുകയും മറ്റ് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. ഇതാദ്യമായാണ് അമേരിക്കയുടെ ഒരു മുന്‍ പ്രസിഡന്റിന്റെ ചിത്രം ഇത്തരത്തില്‍ പകര്‍ത്തുന്നതും വിവരങ്ങള്‍ രേഖപ്പെടുത്തുന്നതും. ഈ ചിത്രം പുറത്തെത്തിയിട്ടുമുണ്ട്. 2020-ലെ ജോര്‍ജിയ സംസ്ഥാനത്തെ തിരഞ്ഞെടുപ്പുഫലം മറ്റ് 18 പേര്‍ക്കൊപ്പം ചേര്‍ന്ന് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നാണ് ട്രംപിനെതിരായ കേസ്. ട്രംപ് ഒഴികെയുള്ള മറ്റ് പ്രതികള്‍ ഇതിനകം കീഴടങ്ങിയിരുന്നു.

41 കുറ്റങ്ങളാണ് ട്രംപിനെതിരെയും മറ്റു 18 പ്രതികൾക്കെതിരെയുമായി ചുമത്തിയത്. രാജ്യത്തെ കബളിപ്പിക്കൽ, ഔദ്യോ​ഗിക നടപടികൾ തടസ്സപ്പെടുത്തൽ ​ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയത്. ചുമത്തിയത്. വിവിധ അധികാര പരിധികളിലായാണ് ട്രംപിന് കേസുകളുള്ളത്. അടുത്ത പൊതു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള ട്രംപിന്റെ മോഹങ്ങൾക്ക് ഇത് തിരിച്ചടിയായേക്കാം. ന്യൂയോർക്ക്, സൗത്ത് ഫ്ലോറിഡ എന്നിവിടങ്ങളിൽ ട്രംപ് നിലവിൽ വിചാരണ നേരിടുന്നുണ്ട്. ആദ്യമായാണ് ഒരു മുൻ അമേരിക്കൻ പ്രസിഡന്റ് തുടർച്ചയായി ക്രിമിനൽ കേസുകളിൽ പ്രതിയാകുന്നത്.

രണ്ട് തവണ ഇംപീച്ച് ചെയ്യപ്പെട്ട ട്രംപിനെതിരെ ജോർജിയയിലെ റാക്കറ്റീർ ഇൻഫ്ലുവൻസ്ഡ് ആൻഡ് കറപ്റ്റ് ഓർഗനൈസേഷൻസ് (റിക്കോ) നിയമം ലംഘിച്ചതിനും, വ്യാജരേഖ ചമയ്ക്കാനും ആൾമാറാട്ടം നടത്താനും തെറ്റായ പ്രസ്താവനകളും രേഖകളും സമർപ്പിക്കാനും ശ്രമിച്ചതിനുമായി ആറ് ഗൂഢാലോചന കേസുകളും ചുമത്തിയിട്ടുണ്ട്. ട്രംപിന്റെ മുൻ സ്വകാര്യ അഭിഭാഷകൻ റൂഡി ഗ്യുലിയാനി, ട്രംപിന്റെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് മാർക്ക് മെഡോസ് എന്നിവരുൾപ്പെടെ നിരവധി പേരെ പ്രതികളായി കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *