ഒസാമബിൻ ലാദനെ വധിച്ച യുഎസ് മുന്‍ നാവിക സേനാംഗം റോബർട്ട് ജെ ഒ’നീൽ അറസ്റ്റില്‍. പൊതുസ്ഥലത്ത് മദ്യപിച്ചതിനും അക്രമ പ്രവൃത്തികളിൽ ഏർപ്പെട്ടതുമാണ് ഇയാൾക്കെതിരായ കുറ്റം. അറസ്റ്റിനു പിന്നാലെ 3500 ഡോളറിന്‍റെ ജാമ്യത്തില്‍ റോബർട്ട് ഒ’നീലിനെ വിട്ടയച്ചെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അറസ്റ്റ് സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിടാന്‍ ഫ്രിസ്കോ പൊലീസ് തയ്യാറായില്ല. സംഭവത്തെ കുറിച്ച് 47കാരനായ ഒ’നീലും ഇതുവരെ പ്രതികരിച്ചിട്ടില്ല.2010ൽ മുൻ അൽ-ഖായിദ നേതാവായ ബിൻ ലാദനെ കൊലപ്പെടുത്തിയ വെടിവയ്പ് താനാണ് നടത്തിയതെന്ന അവകാശവാദവുമായി രംഗത്തുവന്ന സൈനികോദ്യോഗസ്ഥനാണ് റോബർട്ട് ജെ. ഒ’നീൽ. ലാദനെ വധിച്ച യുഎസ് സൈനിക ദൗത്യമായ ‘ഓപ്പറേഷൻ നെപ്‌ട്യൂൺ സ്പിയറി’’ല്‍ തനിക്ക് പ്രത്യേക പങ്കുണ്ടെന്നും ഇയാൾ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *