കുന്ദമംഗലത്ത് മാധ്യമ പ്രവർത്തകനെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി പിടിയിൽ. മുണ്ടക്കൽ വിഷ്ണുദാസിനെയാണ് ഇന്ന് പോലീസ് അറസ്റ്റ് ചെയ്തത്. എൻലൈറ്റ് ന്യൂസ് ലേഖകൻ പുതുക്കുടി ബഷീറിനെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. ബഷീറിന്റെ കാർ മറ്റൊരു സ്കൂട്ടറിൽ ഇടിച്ചെന്നാരോപിച്ച് വിഷ്ണുവും കൂടുകാരും ചേർന്ന് മർദിക്കുകയായിരുന്നു . റോഡിന് കുറുകെ ബൈക്കുകൾ നിർത്തി യാത്ര തടസ്സപ്പെടുത്തുകയും കയ്യേറ്റം ചെയ്യുകയും അസഭ്യ വർഷം നടത്തി ചവിട്ടി വീഴ്ത്തുകയുമായിരുന്നെന്നും ബഷീർ കുന്ദമംഗലം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. നേരത്തെ പല കേസുകളിലും പെട്ടവരാണ് പ്രതികൾ.സംഭവത്തിലെ കൂട്ട് പ്രതികളെ ഇന്നലെ തന്നെ അറസ്റ്റ് ചെയ്യുകയും സ്റ്റേഷൻ ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. മുഖ്യ പ്രതിയായ വിഷ്ണുദാസ് മുണ്ടക്കലിടം ക്ഷേത്രത്തിലെ അടിപിടി കേസിലെ പ്രതിയാണ്
Related Posts
അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള
ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി
June 9, 2021
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ
രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക
June 9, 2021
പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി
കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം
June 9, 2021
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്റ് കെ.സുധാകരന്.
June 9, 2021
പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന്
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന
June 9, 2021
