മണിപ്പൂരിനെ അശാന്തമാക്കി വെടിവെപ്പ് തുടരുന്നു. കഴിഞ്ഞ ദിവസമുണ്ടായ വെടിവെപ്പിൽ പരിക്കേറ്റ മൂന്ന് പേർ മരണപ്പെട്ടു. ഇന്നലെ നെൽപ്പാടത്ത് പണിയെടുത്ത് കൊണ്ടിരുന്ന കർഷകർക്ക് നേരെ നടന്ന വെടി വെപ്പിൽ 2 പേർ കൊല്ലപ്പെടുകയും 7 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 2 ജവാൻമാർക്കും 5 കർഷകർക്കുമാണ് പരുക്കേറ്റത്. ഇവരിൽ 3 പേരാണ് ഇന്ന് മരണപ്പെട്ടത്.

കുക്കികൾക്ക് സ്വാധീനമുള്ള ചുരചന്ദ്പുർ, മെയ്‌തെയ് വിഭാഗത്തിനു സ്വാധീനമുള്ള ബിഷ്‌ണുപുർ ജില്ലകളുടെ അതിർത്തിമേഖലയിലായിരുന്നു വെടിവയ്പ്പ്. ഈ മേഖലയിൽ കഴിഞ്ഞ രണ്ടു ദിവസമായാണ് വെടിവെയ്‌പ്പ് തുടരുന്നത്. അതിനിടെ മണിപ്പുരിൽ ആയുധങ്ങൾ തിരിച്ചുപിടിക്കുന്നതിനുള്ള പരിശോധനകള്‍ പൊലീസും സൈന്യവും ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നിരവധി ആയുധങ്ങൾ ഉപേക്ഷിച്ച നിലയിൽ പൊലീസ് കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *