സംരംഭകർക്കായുളള സൗജന്യ ഹെൽപ്പ് ഡെസ്ക് ഉദ്ഘാടനം ചെയ്തു

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ട് ഓഫ് ഇന്ത്യ (ഐ സി എ ഐ) യുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംരംഭകർക്കായുളള സൗജന്യ ഹെൽപ്പ് ഡെസ്ക് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ടാക്സ്, ഫിനാൻസ്, ഓഡിറ്റ് എന്നിവ സംബന്ധിച്ച സംരംഭകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് ഹെൽപ്പ് ഡെസ്ക്കിന് രൂപം നൽകിയിരിക്കുന്നത്. അതത് മേഖലകളിൽ വിദഗ്ദ്ധരായ ചാർട്ടേർഡ് അക്കൗണ്ടന്റ്മാരുടെ പാനലാണ് സംരംഭകരുടെ പ്രശ്നങ്ങൾ പരിശോധിക്കുന്നത്. തികച്ചും സൗജന്യമായാണ് സേവനം നൽകുന്നത്. എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച രാവിലെ 11 മണി മുതൽ 1 മണി വരെയാണ് ഹെൽപ്പ് ഡസ്ക് പ്രവർത്തിക്കുക. സംരംഭകർക്ക് പ്രശ്നപരിഹാരത്തിനായി പ്ലാനറ്റോറിയത്തിനു സമീപത്ത് പ്രവർത്തിക്കുന്ന ഐ സി എ ഐ ഓഫീസുമായോ ജില്ലാ വ്യവസായ കേന്ദ്രവുമായോ ബന്ധപ്പെടാവുന്നതാണ്. ഫോൺ: 04952770124

ഐ സി എ ഐ ചെയർമാൻ മുജീബ് റഹ്മാൻ.എം.കെ അധ്യക്ഷത വഹിച്ചു. വിവിധ ബിസിനസ്സ് ഘടനകളെക്കുറിച്ച് ജിയോ ജേക്കബ് ക്ലാസെടുത്തു. കെ എസ് എസ് ഐ എ ജില്ലാ പ്രസിഡന്റ് എം. അബ്ദുറഹ്മാൻ, വെസ്റ്റ്ഹിൽ ഡിപി ഇൻഡസ്ട്രീസ് അസോസിയേഷൻ സെക്രട്ടറി പോൾ വർഗ്ഗീസ്, മലബാർ ചേംബർ ഓഫ് കൊമേഴ്സ് മുൻ പ്രസിഡന്റ് മോഹൻ.സി, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ നിതിൻ.പി എന്നിവർ സംസാരിച്ചു.

ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ രഞ്ജിത് ബാബു സ്വാഗതവും ഐ സി എ ഐ സെക്രട്ടറി സച്ചിൻ ശശിധരൻ നന്ദിയും പറഞ്ഞു.

ഗാന്ധി പഥം തേടി; പഠനയാത്ര മൊറാർജി ദേശായിയുടെ സ്മൃതി മണ്ഡപം സന്ദർശിച്ചു

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ നടത്തുന്ന ഗാന്ധിപഥം തേടി പഠന പോഷണ യാത്ര ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയും മുൻ പ്രധാനമന്ത്രിയുമായ മൊറാർജി ദേശായിയുടെ സ്മൃതി മണ്ഡപം സന്ദർശിച്ചു പുഷ്പാർച്ചന നടത്തി. മൊറാർജി ദേശായിയുടെ ജീവത രീതിയെക്കുറിച്ചും സംഭാവനകളെക്കുറിച്ചും വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി മെമ്പർ മുക്കം മുഹമ്മദ് വിവരിച്ചു. തുടർന്ന് യാത്രാ സംഘം മഹാത്മാ പാർക്ക് സന്ദർശിച്ചു.

വാര്‍ദ്ധക്യത്തെ ആത്മീയപൂര്‍ണ്ണമാക്കാന്‍ വാനപ്രസ്ഥാശ്രമം

മനുഷ്യജന്‍മത്തെ പരിപൂര്‍ണ്ണതയില്‍ എത്തിക്കുന്ന വാര്‍ദ്ധക്യത്തെ തികച്ചും ഈശ്വരീയ – ആനന്ദ – സൗഹൃദ വഴികളിലൂടെ ആത്മീയ പൂര്‍ണ്ണമാക്കാന്‍ പാലക്കാട് – തൃത്താലയില്‍ വാനപ്രസ്ഥാശ്രമം ഒരുങ്ങുന്നു. ശിവഗിരി മഠത്തിന്‍റെ ശാഖാസ്ഥാപനമായ പാലക്കാട് ജില്ലയിലെ തൃത്താല മല ധര്‍മ്മഗിരി ക്ഷേത്രം & മഠത്തിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്വത്തിലും മേല്‍നോട്ടത്തിലുമാണ് വാനപ്രസ്ഥാശ്രമം എന്ന ആശയം ഈ വരുന്ന സെപ്റ്റംബര്‍ 14 ന് പ്രാവര്‍ത്തികമാകുന്നത്. ഭാരതീയ സംസ്കാരം നിഷ്കര്‍ശിക്കുന്ന മനുഷ്യജന്‍മത്തിന്‍റെ നാല് അവസ്ഥാവിശേഷണങ്ങളായ ബ്രഹ്മചര്യം, ഗ്രഹസ്ഥാശ്രമം, വാനപ്രസ്ഥം, സംന്യാസം എന്നിവയുടെ മൂന്നാമത്തെ അവസ്ഥയായ വാനപ്രസ്ഥമാണ് വാനപ്രസ്ഥാശ്രമത്തിലൂടെ സമ്പൂര്‍ണ്ണമാകുന്നത്. വാനപ്രസ്ഥത്തി ലേക്ക് കടക്കുന്ന 55 വയസ്സിന് മേല്‍ പ്രായമായ വയോജനങ്ങള്‍ക്കാണ് ആത്മീയ ഉന്നതിയും ജീവിത സുരക്ഷയും ലക്ഷ്യമാക്കിയുള്ള വാനപ്രസ്ഥാശ്രമത്തില്‍ പ്രവേശനം നല്‍കുന്നത്. പ്രവേശനം ലഭിക്കുന്നവര്‍ക്ക് ഗുരുദേവദര്‍ശനങ്ങളുടെ പഠനം, യോഗാപരിശീലനം, കൗണ്‍സിലിംഗ് വിവിധ വിനോദോപാദികള്‍, താമസ ഭക്ഷണ സൗകര്യം, ആരോഗ്യ പരിചരണം എന്നിവ ലഭിക്കും. ഗുരുദേവന്‍ നിഷ്കര്‍ഷിച്ച സാധനാമാര്‍ഗ്ഗങ്ങളിലൂടെ വാനപ്രസ്ഥം പൂര്‍ത്തിയാക്കുന്നവരില്‍ യോഗ്യത നേടുന്നവര്‍ക്ക് സംന്യാസവും നല്‍കുന്നതാണ്. ഗുരുദേവദര്‍ശനത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന വാനപ്രസ്ഥാശ്രമത്തിനോട് ചേര്‍ന്ന് ശിവഗിരി മഠത്തിന്‍റെ ശാഖാശ്രമവും ഗോശാലയും ആയൂര്‍വേദ പരിചരണ വിഭാഗവും പ്രവര്‍ത്തിക്കുന്നു.

ധര്‍മ്മഗിരി ആശ്രമത്തിന്‍റെ വികസന പരിപാടികളുടെ ഭാഗമായി നിര്‍മ്മിക്കുന്ന ശ്രീനാരായണ ഗുരുദേവ സുബ്രഹ്മണ്യ ക്ഷേത്രത്തിന്‍റെ ശിലാസ്ഥാപനം ശിവഗിരി മഠം ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികള്‍ സെപ്റ്റംബര്‍ 14 ന് നിര്‍വ്വഹിക്കും. വിവരങ്ങള്‍ക്ക് : സ്വാമി ജ്ഞാനതീര്‍ത്ഥ – 9846631492.

കണ്ടന്റ് എഡിറ്റര്‍ ഒഴിവിലേക്ക് അപേക്ഷിക്കാം

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് നടപ്പാക്കുന്ന പ്രിസം പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ കണ്ടന്റ് എഡിറ്റര്‍ തസ്തികയിലുള്ള ഒരു ഒഴിവിലേക്ക് സെപ്റ്റംബര്‍ 5 വരെ അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദവും വീഡിയോ എഡിറ്റിംഗിലും കണ്ടന്റ് എഡിറ്റിംഗിലും പ്രാവീണ്യവുമാണ് യോഗ്യത. വീഡിയോ എഡിറ്റിംഗില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായം 2023 ആഗസ്റ്റ് ഒന്നിന് 35 വയസ്സ് കവിയരുത്. പ്രതിഫലം 17,940 രൂപ. 2024 മാര്‍ച്ച് വരെയായിരിക്കും കാലാവധി.
ജില്ലാ അടിസ്ഥാനത്തില്‍ നടത്തുന്ന എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. താത്പര്യമുള്ളവര്‍ ബയോഡാറ്റയും ഫോട്ടോ, തിരിച്ചറിയല്‍ രേഖ, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതമുള്ള അപേക്ഷ സെപ്റ്റംബര്‍ അഞ്ചിനകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഇടുക്കി, സിവില്‍ സ്റ്റേഷന്‍, കുയിലിമല, പിന്‍- 685603 എന്ന വിലാസത്തിലോ ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നേരിട്ടോ dio.idk@gmail.com എന്ന ഇ മെയിലിലോ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 233036.
[9/2, 4:59 PM] +91 90723 38414: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്
ഇടുക്കി
വാര്‍ത്താക്കുറിപ്പ്
02 സെപ്റ്റംബര്‍ 2023

സ്‌പോട്ട് അഡ്മിഷന്‍
നെടുങ്കണ്ടം സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ 2022-23 അധ്യയനവര്‍ഷത്തേക്കുള്ള കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് എന്നീ കോഴ്‌സുകളില്‍ ഒന്നാം വര്‍ഷത്തേക്ക് നിലവിലുള്ള ഒഴിവുകളിലേക്ക് പ്രവേശനം നേടുന്നതിനുള്ള സ്‌പോട്ട് അഡ്മിഷന്‍ സെപ്റ്റംബര്‍ 5,7 എന്നീ തീയതികളില്‍ കോളേജ് ഓഫീസില്‍ നടത്തും. പോളിടെക്‌നിക് കോളേജ് പ്രവേശനറാങ്ക് ലിസ്റ്റില്‍ പേരുള്ള വിദ്യാര്‍ത്ഥികള്‍ക്കും ,ഇതുവരെ പോളിടെക്‌നിക് കോളേജ് പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും പങ്കെടുക്കാം. പ്രവേശനത്തിനായി വരുന്നവര്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പ്രോസ്പെക്ട്സില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഫീസുമായി രക്ഷകര്‍ത്താവിനോടൊപ്പം എത്തണം. പെണ്‍കുട്ടികള്‍ക്ക് താമസത്തിന് ഹോസ്റ്റല്‍ സൗകര്യം ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് – www.polyadmission.org , ഫോണ്‍ – 04868 234082, 9747963544,9497282788, 9496767138.
[9/2, 5:00 PM] +91 90723 38414: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്
ഇടുക്കി
വാര്‍ത്താക്കുറിപ്പ്
02 സെപ്റ്റംബര്‍ 2023

യോഗം ചേരും

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടര്‍പട്ടിക സംക്ഷിപ്ത പുതുക്കലിന്റെ ഭാഗമായി കട്ടപ്പന നഗരസഭയുടെ വോട്ടര്‍ പട്ടിക 2023 ജനുവരി 1 യോഗ്യത തീയതിയായി നിശ്ചയിച്ച് പുതുക്കുന്നു. ഇത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായുള്ള സര്‍വകക്ഷിയോഗം സെപ്റ്റംബര്‍ 4 ന് പകല്‍ 2.30 ക്ക് കട്ടപ്പന നഗരസഭ ഓഡിറ്റോറിയത്തില്‍ ചേരും. ഫോണ്‍ 04868 272235.

2023 സെപ്റ്റംബർ 02

ജനറൽ നഴ്സിങ്: ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് അപേക്ഷിക്കാം

       ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ നഴ്‌സിങ് സ്‌കൂളുകളിൽ ഒക്ടോബർ-നവംബർ മാസത്തിൽ ആരംഭിക്കുന്ന ജനറൽ നഴ്‌സിങ് ആൻഡ് മിഡ് വൈഫറി കോഴ്‌സ് പ്രവേശനത്തിന് ടാൻസ്‌ജെൻഡർ വിഭാഗത്തിന് സംവരണം ചെയ്ത ഒരു സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഐശ്ചിക വിഷയമായെടുത്ത് 40 ശതമാനം മാർക്കോടെ പ്ലസ്ടു അഥവാ തത്തുല്യ പരീക്ഷ പാസാകണം. സയൻസ് വിഷയങ്ങൾ പഠിച്ചവരുടെ അഭാവത്തിൽ മറ്റു വിഷയങ്ങൾ പഠിച്ചവരെയും പരിഗണിക്കും.

       അപേക്ഷാഫോമും പ്രോസ്‌പെക്ടസും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ വെബ്‌സൈറ്റിൽ (www.dhskerala.gov.in) ലഭിക്കും. അപേക്ഷാ ഫീസ് പട്ടിക ജാതി പട്ടിക വർഗ വിഭാഗക്കാർക്ക് 75 രൂപയും മറ്റുള്ളവർക്ക് 250 രൂപയുമാണ്. പൂരിപ്പിച്ച അപേക്ഷകൾ ആരോഗ്യ വകുപ്പ് ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഓഫീസ്, വഞ്ചിയൂർ പി.ഒ., തിരുവനന്തപുരം, പിൻ - 695035 എന്ന വിലാസത്തിൽ  സെപ്റ്റംബർ 12ന് വൈകിട്ട് 5 നകം ലഭിക്കത്തക്കവിധം അയയ്ക്കണം.

പി.എൻ.എക്‌സ്. 4126/2023

പി.ജി. ദന്തൽ: രണ്ടാം ഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് ഓപ്ഷൻ കൺഫർമേഷൻ

       2023-24 അധ്യയന വർഷം കേരളത്തിലെ വിവിധ സർക്കാർ ദന്തൽ കോളജുകളിലും, സ്വകാര്യ സ്വാശ്രയ ദന്തൽ കോളജുകളിലും ആദ്യ ഘട്ട അലോട്ട്‌മെന്റിനു ശേഷം ലഭ്യമായ പി.ജി. ദന്തൽ കോഴ്‌സിലെ സീറ്റുകളിലേക്കുള്ള ഓപ്ഷൻ കൺഫർമേഷൻ നടത്തുന്നതിനുള്ള സാകര്യം

www.cee.kerala.gov.in ൽ ലഭ്യമാക്കിയിട്ടുണ്ട്. സർവീസ് ക്വാട്ട റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ഈ ഘട്ടത്തിൽ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. രണ്ടാം ഘട്ട അലോട്ട്‌മെന്റിൽ പരിഗണിക്കപ്പെടണമെങ്കിൽ ഓപ്ഷൻ കൺഫർമേഷൻ നടത്തണം. വിശദവിവരങ്ങൾക്ക് വെബ്സൈറ്റിൽ നൽകിയ വിജ്ഞാപനം, സർക്കാർ ഉത്തരവ്, പ്രോസെക്ടസ് എന്നിവ കാണുക.

ഹെൽപ് ലൈൻ നമ്പർ : 0471 2525300

പി.എൻ.എക്‌സ്. 4127/2023

പി.ജി. മെഡിക്കൽ കോഴ്‌സ്: രണ്ടാം ഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ്

       സംസ്ഥാനത്തെ വിവിധ സർക്കാർ മെഡിക്കൽ കോളജുകളിലും, തിരുവനന്തപുരം റീജ്യണൽ കാൻസർ സെന്ററിലും സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ പി.ജി.

മെഡിക്കൽ 2023- സ്റ്റേറ്റ് ക്വാട്ട സീറ്റുകളിലേക്കുമുള്ള ഓപ്ഷൻ കൺഫർമേഷൻ/രജിസ്‌ടേഷൻ/ഡിലീഷൻ/റീഅറേഞ്ചമെന്റ് നടത്തുന്നതിനുള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. വിശദവിവരങ്ങൾക്ക് www.cee.kerala.gov.in ലെ വിജ്ഞാപനം കാണുക.

ഹെൽപ് ലൈൻ നമ്പർ : 0471 2525300

പി.എൻ.എക്‌സ്. 4128/2023

എൽ.എൽ.എം., പി.ജി നഴ്സിംഗ്: പ്രവേശന പരീക്ഷ 16ന്

       സെപ്റ്റംബർ 10ന് നടത്താൻ നിശ്ചയിച്ച 2023-24 അധ്യയന വർഷത്തെ എൽ.എൽ.എം, പി.ജി നഴ്സിംഗ് കോഴ്സുകളിലേയ്ക്കുള്ള പ്രവേശന പരീക്ഷ സെപ്റ്റംബർ 16ന് തിരുവനന്തപുരം, എറണാകുളം, തൃശൂർ, കണ്ണൂർ, ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ നടക്കും. എൽ.എൽ.എം പ്രവേശന പരീക്ഷ രാവിലെ 10.30 മുതൽ 12.30 വരെയും പി.ജി. നഴ്സിംഗ് പ്രവേശന പരീക്ഷ ഉച്ചയ്ക്ക് 2.30 മുതൽ 4.30 വരെയുമാണ്. കൂടുതൽ വിവരങ്ങൾ പിന്നീട് പ്രസിദ്ധീകരിക്കും. പ്രോസ്പെക്ടസ്, വിജ്ഞാപനങ്ങൾ എന്നിവയ്ക്ക് www.cee.kerala.gov.in സന്ദർശിക്കണം. ഫോൺ: 0471 2525300

പി.എൻ.എക്‌സ്. 4129/2023

രേഖകൾ ഇല്ലാത്തതിന്റെ പേരിൽ ഒരു കുട്ടിക്കും സൗജന്യ

ചികിത്സ നിഷേധിക്കരുത്: മന്ത്രി വീണാ ജോർജ്

       ആധാർ, റേഷൻകാർഡ് തുടങ്ങിയ രേഖകൾ കൈവശമില്ലാത്തതിന്റെ പേരിൽ ഒരു കുട്ടിക്കും സൗജന്യ ചികിത്സയും പരിശോധനയും നിഷേധിക്കരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സ്‌കൂളിൽ വച്ചോ അല്ലാതെയോ പെട്ടെന്ന് ആശുപത്രിയിലേക്കു കുട്ടിയെ എത്തിച്ചാൽ മതിയായ രേഖകൾ ഇല്ലാത്തതിന്റെ പേരിൽ ചികിത്സ നിഷേധിക്കരുത്. ആദ്യം കുട്ടിക്കു മതിയായ ചികിത്സ ഉറപ്പ് വരുത്തണം. അതിന് ശേഷം രേഖകൾ എത്തിക്കാനുള്ള സാവകാശം നൽകണമെന്നും മന്ത്രി നിർദേശം നൽകി.

       ഈയൊരു വിഷയം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മന്ത്രി ഇടപെട്ടത്. ഇതുസംബന്ധിച്ച് സർക്കുലർ ഇറക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി. പദ്ധതി നടത്തിപ്പുകാരായ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്കും നിർദേശം നൽകിയിട്ടുണ്ട്. കുട്ടികൾക്ക് സൗജന്യ ചികിത്സയ്ക്കായി രജിസ്റ്റർ ചെയ്യുന്നതിന് റേഷൻ കാർഡും ആധാർ കാർഡും ആവശ്യമാണ്. ഈ രേഖകൾ എത്തിക്കാനുള്ള സാവകാശമാണ് നൽകുന്നത്.

പി.എൻ.എക്‌സ്. 4130/2023

ഓണക്കാല പരിശോധന: 41.99 ലക്ഷം പിഴയീടാക്കി

       ഓണക്കാലത്ത് ലീഗൽ മെട്രോളജി വകുപ്പ് സംസ്ഥാനമൊട്ടാകെ നടത്തിയ പരിശോധനയിൽ 41.99 ലക്ഷം രൂപ പിഴയീടാക്കി. ആഗസ്റ്റ് 17 മുതൽ ഉത്രാടം നാൾ വരെയായിരുന്നു പരിശോധന. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജോയിന്റ് കൺട്രോളർമാരുടെ മേൽനോട്ടത്തിൽ 14 ജില്ലകളിലേയും ജനറൽ ആൻഡ് ഫ്ലൈയിംഗ് സ്ക്വാഡ് ഡെപ്യൂട്ടി കൺട്രോളർമാരുടെ നേതൃത്വത്തിൽ സ്ക്വാഡുകൾ രൂപീകരിച്ചാണ് പരിശോധന നടത്തിയത്.

       മുദ്ര പതിപ്പിക്കാത്ത അളവ് തൂക്ക ഉപകരണങ്ങൾ ഉപയോഗിച്ചതിന് 746 കേസുകളും, അളവിലും, തൂക്കത്തിലും കുറവ് വിൽപ്പന നടത്തിയതിന് 37 കേസുകളും, വില തിരുത്തിയതിനും, അമിതവില ഈടാക്കിയതിനും 29 കേസുകളും, പാക്കേജ്ഡ് കമോഡിറ്റീസ് റൂൾസ് പ്രകാരമുള്ള പ്രഖ്യാപനങ്ങൾ ഇല്ലാത്ത പായ്ക്കറ്റ് വിൽപ്പന നടത്തിയതിന് 220 കേസുകളും, പായ്ക്കർ രജിസ്ട്രേഷനില്ലാതെ പായ്ക്ക് ചെയ്ത് വിൽപ്പന നടത്തിയതിന് 125 കേസുകളും, മറ്റ് വിവിധ വകുപ്പുകൾ പ്രകാരം 94 കേസുകളും എടുത്തു. സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനകളിൽ 9 കേസുകൾ എടുത്തിട്ടുണ്ട്.

പി.എൻ.എക്‌സ്. 4131/2023

പിന്നാക്ക വിഭാഗ കമ്മീഷൻ സിറ്റിങ് 5ന്

       കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ മലപ്പുറം ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ അഞ്ചിനു രാവിലെ 11 ന് സിറ്റിംഗ് നടത്തും. കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ജി. ശശിധരൻ അംഗങ്ങളായ ഡോ.എ.വി. ജോർജ്ജ്, സുബൈദാ ഇസ്ഹാക്ക്, കമ്മീഷൻ മെമ്പർ സെക്രട്ടറി എന്നിവർ പങ്കെടുക്കും.

പി.എൻ.എക്‌സ്. 4132/2023

വികലാഗ ക്ഷേമ കോർപ്പറേഷൻ സംസ്ഥാന ശിൽപ്പശാല: അപേക്ഷ ക്ഷണിച്ചു

       ദേശീയ വികലാംഗ ധനകാര്യ വികസന കോർപ്പറേഷൻ - കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ മുഖേന നടത്തുന്ന വിവിധ സ്വയം തൊഴിൽ, ഭവന, വിദ്യാഭ്യാസ, വാഹനവായ്പകൾ, ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി കേരള സംസ്ഥാന ഭിന്നശേഷി കോർപ്പറേഷൻ നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ എന്നിവ സംബിന്ധിച്ച് ഭിന്നശേഷി മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനാ പ്രതിനിധികൾ, എൻ.ജി.ഒ കൾ, സാമൂഹ്യ പ്രവർത്തകർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികൾ എന്നിവർക്കായി സംസ്ഥാന ശിൽപ്പശാല നടത്തും. സെപ്റ്റംബർ 15 ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ തിരുവനന്തപുരം ഗവൺമെന്റ് ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിലാണ് ശിൽപ്പശാല. ഗതാതഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു അദ്ധ്യക്ഷത വഹിക്കും. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. നിശ്ചിത മാതൃകയിൽ ഉള്ള അപേക്ഷാഫോം പൂരിപ്പിച്ച് shilpashala2023@gmail.com ലേക്ക് അയയ്ക്കണം. സെപ്റ്റംബർ 8 ന് വൈകിട്ട് 5 വരെ ലഭിക്കുന്ന അപേക്ഷകൾ മാത്രമേ പരിഗണിക്കു. അപേക്ഷയും മറ്റു വിശദാംശങ്ങളും www.hpwc.kerala.gov.in  ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2347768, 9497281896.


വാർത്താക്കുറിപ്പ്
2.9.23

സർക്കാരിനെതിരായ ജനവികാരം പിണറായിയെ പുതുപ്പള്ളിയിൽ മുട്ടുകുത്തിക്കും : കെ സുധാകരൻ എംപി


പിണറായി സർക്കാരിനെതിരായ അതിശക്തമായ ജനവികാരം  പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിപ്പിക്കുമെന്നുള്ള തിരിച്ചറിവിൽ നിന്നാണ് അവകാശവാദങ്ങൾക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി തുറന്നു സമ്മതിച്ചതെന്ന് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എം.പി.


തെരഞ്ഞെടുപ്പിന് മുമ്പേ പരാജയം സമ്മതിച്ച സിപിഎമ്മിന് ഒരു മത്സരം പോലും കാഴ്ചവയ്ക്കാനുള്ള ശേഷിയില്ല. തൃക്കാക്കരയിൽ  ക്യാമ്പ് ചെയ്ത് പ്രചരണം നടത്തിയ
മുഖ്യമന്ത്രിയും മന്ത്രിമാരും
 പുതുപ്പള്ളിയിൽ  അതിഥികളായി എത്തിമടങ്ങി. ജനങ്ങളെ അഭിമുഖീകരിക്കാനുള്ള ഭയം കൊണ്ട് വൻ പോലീസ് സന്നാഹത്തിൽ  നിന്നാണ് മുഖ്യമന്ത്രി പ്രസംഗിച്ചത് പോലും . സിപിഎം നാളിതുവരെ ചെയ്ത ദുഷ്പ്ര പ്രവർത്തികൾക്ക് പകരം ചോദിക്കാൻ ഉമ്മൻചാണ്ടിയുടെ അദൃശ്യ സാന്നിധ്യവും പുതുപ്പള്ളിയിൽ ഉണ്ടെന്നും സുധാകരൻ പറഞ്ഞു. 

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ ദയനീയ പരാജയമാണ് കാത്തിരിക്കുന്നത്.  അത്രയേറെ ജനദ്രോഹഭരണമാണ് പിണറായി സർക്കാരിന്റേത്. ശക്തമായ ഭരണവിരുദ്ധ വികാരം പുതുപ്പള്ളിയിലെ വോട്ടർമാർക്കിടയിൽ ഉണ്ട് . സർക്കാരിനെതിരായ പ്രതിഷേധം രേഖപ്പെടുത്താനുള്ള ഒന്നാന്തരം അവസരമായി അവർ പുതുപ്പള്ളി തെരഞ്ഞെടുപ്പിനെ കാണുന്നു.

 സർക്കാരിന്റെതായി ഒരു വികസന നേട്ടം പോലും അവകാശപ്പെടാൻ ഇല്ലാത്ത ദയനീയ അവസ്ഥയിലാണ് മുഖ്യമന്ത്രി. കെ  -റെയിൽ പോലുള്ള കമ്മീഷൻ പദ്ധതികളും കെ- ഫോൺ , എഐ ക്യാമറ പോലുള്ള അഴിമതി പദ്ധതികളും മാത്രമാണ് പിണറായി സർക്കാരിന് ഉയർത്തി കാട്ടാനുള്ള വികസന നേട്ടം. 

ജനങ്ങൾക്ക് ഓണക്കാലത്ത് പോലും വറുതിയുടെ ദിനങ്ങൾ സമ്മാനിച്ച മുഖ്യമന്ത്രി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ലക്ഷങ്ങൾ ചെലവഴിച്ച് ഹെലികോപ്റ്റർ വാങ്ങി ജനത്തെ വെല്ലുവിളിക്കുകയാണ്. പാവപ്പെട്ട കർഷകന്റെ അധ്വാനത്തിന് ഒരു വിലയും കൽപ്പിക്കുന്നില്ല. തൊഴിൽ നൽകുമെന്ന് പറഞ്ഞ് യുവാക്കളെ വഞ്ചിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയെ തകർത്തു. ക്രമസമാധാനം തകർന്നതോടെ ഗുണ്ടകളും ക്രിമിനലുകളും കേരളം കയ്യടക്കി. അമിതലഹരിയുടെ ഉപയോഗം സംസ്ഥാനത്ത് ക്രൈംനിരക്ക് വർദ്ധിപ്പിക്കാൻ ഇടയാക്കി. പലപ്പോഴും പോലീസിന് കാഴ്ചക്കാരന്റെ റോൾ മാത്രം.  മുഖ്യമന്ത്രിക്കെതിരെ ഉയരുന്ന ഒരു ആരോപണങ്ങൾക്കും വ്യക്തമായ മറുപടി പറയാൻ  കഴിയാതെ എത്ര നാൾ സർക്കാരും സിപിഎം നേതൃത്വവും ഒളിച്ചോടും. സർക്കാരിന്റെ കൂട്ടത്തരവാദിത്വം പോലും നഷ്ടപ്പെട്ടു.   ഇടതു മുന്നണിയിൽ ഘടകകക്ഷികൾ അസ്വസ്ഥരാണ്. സിപിഎമ്മിന്റെ മാടമ്പി സ്വഭാവവും മറ്റു പാർട്ടികൾ അടിമകളാണെന്ന ചിന്താഗതിയും  അവർക്കിടയിലെ സ്പർദ്ധ വർദ്ധിപ്പിക്കുന്നു. കർഷക വഞ്ചന തുടരുന്ന എൽഡിഎഫിൽ കടിച്ചു തൂങ്ങാൻ കേരള കോൺഗ്രസ്  മാണി ഗ്രൂപ്പിന് എങ്ങനെ സാധിക്കുന്നുയെന്നും സുധാകരൻ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *