പി.വി അൻവർ എംഎൽഎക്കെതിരെ ഗുരുതര കണ്ടെത്തലുമായി താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡ്. ഭൂപരിധി നിയമം മറികടക്കാനായി പി വി അൻവർ ക്രമക്കേട് കാട്ടിയെന്നണ് ലാൻഡ്ബോർഡ് ഓതറൈസഡ് ഓഫീസറുടെ റിപ്പോർട്ട്. പിവിആർ എൻറർടെയിൻമെൻറ് എന്ന പേരിൽ അൻവർ ഭാര്യയുമായി ചേർന്ന് പാർട്ണർഷിപ്പ് സ്ഥാപനം തുടങ്ങിയത് ഭൂപരിധി ചട്ടം മറികടക്കാൻ വേണ്ടിയാണെന്നാണും റിപ്പോർട്ടിലുണ്ട്. പിവി അൻവർ എംൽഎ അധിക ഭൂമി കൈവശം വെക്കുന്നു എന്ന് കാണിച്ച് കെ.വി ഷാജി നൽകിയ പരാതിയിലാണ് ലാൻഡ് ബോർഡിന്റെ കണ്ടെത്തൽ. ഓതറൈസ്ഡ് ഓഫീസർ സമർപ്പിച്ച അന്തിമ റിപ്പോർട്ട് പ്രകാരം 15 ഏക്കർ ഭൂമി കണ്ടുകെട്ടാമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. . പാർട്ണർഷിപ്പ് ആക്ടിലെയും സ്റ്റാമ്പ് ആക്റ്റിലെയും വ്യവസ്ഥകൾക്ക് വിരുദ്ധമായാണ് അൻവറിൻറെയും ഭാര്യയുടെയും പേരിൽ സ്ഥാപനം രൂപീകരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്മേൽ ആക്ഷേപം ഉണ്ടെങ്കിൽ അറിയിക്കാൻ കക്ഷികൾക്ക് 7 ദിവസത്തെ സാവകാശവും നൽകിയിട്ടുണ്ട്. മിച്ച ഭൂമി കേസിൽ അൻവർ ഇതുവരെ രേഖകളൊന്നും സമർപ്പിച്ചിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *