നിപ രോഗബാധ സംശയിച്ച് പരിശോധനക്കയച്ച 41 സാമ്പിളുകൾ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ഹൈ റിസ്ക് പട്ടികയിൽ പെടുന്നവരും നെഗറ്റീവ് ആണ്, ഇനി 39 പേരുടെ ഫലം കൂടി കിട്ടാൻ ഉണ്ട്.സമ്പർക്ക പട്ടിക ആവശ്യത്തിന് രോഗികളുടെ ഉൾപ്പെടെ ഫോൺ വിവരങ്ങൾ ശേഖരിക്കും.ഇതിനായി പോലീസിന്റെ സഹായവും തേടുന്നുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് പുതിയ നിപ പോസിറ്റീവ് കേസുകളില്ല. ഇന്നലെ പരിശോധിച്ച എല്ലാ സാമ്പിളുകളുടെയും ഫലം നെഗറ്റീവായി . സംസ്ഥാനത്തെ നിപ സാഹചര്യം നിയന്ത്രണ വിധേയമാണെന്നും രോഗവ്യാപനം രണ്ടാം തരംഗത്തിക്ക് കടന്നിട്ടില്ലന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

നിലവിൽ നാല് ആക്ടിവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. ഇന്നലെ അഞ്ച് പേരെ കൂടി രോഗ ലക്ഷണങ്ങളടെ ഐസോലേഷനിലാക്കിയിട്ടുണ്ട്.രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്. ഇത് വരെ 181 സാമ്പിളുകളാണ് പരിശോധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *