ഏഷ്യാ കപ്പ് കിരീടനേട്ടത്തില്‍ ടീം ഇന്ത്യയെ അഭിനന്ദിച്ച് പ്രധാനമമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ പേര് ഭാരത് എന്നാക്കണമെന്ന വാദങ്ങള്‍ക്കിടെ ഇന്ത്യന്‍ ടീമിനെ ടീം ഇന്ത്യ എന്നു തന്നെയാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്തത് എന്നതും ശ്രദ്ധേയമാണ്.ഏഷ്യാ കപ്പില്‍ പത്ത് വര്‍ഷത്തെ ഇടവേളക്കുശേഷമാണ് ഇന്ത്യന്‍ ടീം കീരിടം നേടുന്നത്. ഇന്ത്യന്‍ ടീം ഏഷ്യാ കപ്പ് കിരീടം നേടിയ ചിത്രം ബിസിസഐ പങ്കുവെച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് പ്രധാനമന്ത്രി ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ചത്. വെല്‍ പ്ലേയ്ഡ് ടീം ഇന്ത്യ, ഏഷ്യാ കപ്പ് ജയത്തില്‍ അഭിനന്ദനങ്ങള്‍. ടൂര്‍ണമെന്റില്‍ മുഴുവന്‍ നമ്മുട കളിക്കാര്‍ അസാമാന്യ പ്രകടനമാണ് പുറത്തെടുത്തതെന്നും പ്രധാനമന്ത്രി എക്സിലെ അഭിനന്ദന പോസ്റ്റില്‍ കുറിച്ചു.ഇന്നലെ കൊളംബോയില്‍ നടന്ന ഫൈനലില്‍ 10 വിക്കറ്റിനായിരുന്നു ഇന്ത്യ ലങ്കയെ തകര്‍ത്തത്. 2001ല്‍ കെനിയക്കെതിരെ 231 പന്തുകള്‍ ബാക്കിയാക്കി ജയിച്ചതായിരുന്നു ഇതിന് മുമ്പത്തെ വമ്പന്‍ ജയം. ഒരു പ്രധാന ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇന്ത്യ പത്ത് വിക്കറ്റ് വിജയം നേടുന്നത് ഇത് മൂന്നാം തവണയാണ്. 1998ല്‍ ഷാര്‍ജയില്‍ സിംബാബ്വെക്കെതിരെയും 2003ല്‍ സിഡ്നിയില്‍ ഓസ്ട്രേലിയക്കെതിരെയുമായിരുന്നു ഫൈനലുകളില്‍ ഇതിന് മുമ്പ് ഇന്ത്യ 10 വിക്കറ്റ് വിജയം നേടിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 15.2 ഓവറില്‍ വെറും 50 റണ്‍സിന് ഓള് ഔട്ടായി. 21 റണ്‍സ് മാത്രം വഴങ്ങിയ ആറ് വിക്കറ്റെടുത്ത മുഹമ്മദ് സിറാജും മൂന്ന് റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്നാണ് എറിഞ്ഞിട്ടത്. മറുപടി ബാറ്റിംഗില്‍ 6.1 ഓവറിലാണ് ഇന്ത്യ ലക്ഷ്യത്തിലെത്തിയത്. 27 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും 23 റണ്‍സോടെ ഇഷാന് കിഷനും പുറത്താകാതെ നിന്നു. ബാക്കിയുള്ള പന്തുകളുടെ അടിസ്ഥാനത്തില്‍ ഏകദിന ക്രിക്കറ്റില്‍ ഇന്ത്യ നേടുന്ന ഏറ്റവും വലിയ വിജയമാണിത്. മറുപടി ബാറ്റിംഗില്‍ 6.1 ഓവറിലാണ് ഇന്ത്യ ലക്ഷ്യത്തിലെത്തിയത്. 27 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും 23 റണ്‍സോടെ ഇഷാന് കിഷനും പുറത്താകാതെ നിന്നു. ബാക്കിയുള്ള പന്തുകളുടെ അടിസ്ഥാനത്തില്‍ ഏകദിന ക്രിക്കറ്റില്‍ ഇന്ത്യ നേടുന്ന ഏറ്റവും വലിയ വിജയമാണിത്. 263 പന്തുകള്‍ ബാക്കി നിര്‍ത്തിയാണ് ഇന്ത്യ ഇന്നലെ ജയിച്ചു കയറിയത്.
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി
മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ
November 30, 2020
