വിജിലൻസ് നടത്തിയ പരിശോധനയിൽ മുക്കം സബ് രജിസ്ട്രാർ ഓഫീസിൽ നിന്നും കണക്കിൽ കവിഞ്ഞ പണം പിടികൂടി. രജിസ്ട്രേഷൻ നടപടികൾക്കായി വ്യാപകമായി കൈക്കൂലി വാങ്ങുന്നതായുള്ള രഹസ്യ വിവരത്തെയും നാട്ടുകാരുടെ പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. 5720 രൂപയാണ് കണക്കിൽ പെടാത്തതായി കണ്ടെത്തിയത്.
വിജിലൻസ് എസ് പി അബ്ദുൽ റസാഖ് കെ.പിയുടെ നിർദ്ദേശപ്രകാരം കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് പരിശോധന നടത്തിയത്.
കോഴിക്കോട് വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ സ്പെഷൽ സെൽ സി ഐ സജീവിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് പണം റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് സമർപ്പിക്കുമെന്ന്
കോഴിക്കോട് വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ സ്പെഷൽ എസ്. പി അബ്ദുൽ റസാഖ് കെ പി അറിയിച്ചു.മുക്കം സബ് രജിസ്റ്റർ ഓഫീസിൽ നിന്നും നേരത്തെയും വിജിലൻസ് പരിശോധനയിൽ അനധികൃ പണം പിടികൂടുകയും ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *