ദരിദ്ര രാജ്യങ്ങളിൽ കൊവിഡ്-19 വാക്സിൻ ലഭിക്കാനില്ലെന്ന് ലോകാരോഗ്യ സംഘടന. സമ്പന്ന രാജ്യങ്ങള്‍ സൊസൈറ്റികള്‍ തുറന്ന് അപകടസാധ്യത കുറഞ്ഞ ചെറുപ്പക്കാര്‍ക്ക് വാക്‌സിന്‍ നല്‍കുമ്പോള്‍ ദരിദ്രരാജ്യങ്ങള്‍ക്ക് ആവശ്യത്തിനുള്ള വാക്‌സിന്‍ ലഭിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി. ആഗോളതലത്തിലെ വാക്സിനേഷൻ പരാജയത്തെക്കുറിച്ച് ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗബ്രയേസസാണ് തുറന്ന് സംസാരിച്ചത്.

ആഗോള സമൂഹം എന്ന നിലയിൽ നമ്മുടെ ലോകം പരാജയപ്പെടുകയാണെന്നും ടെഡ്രോസ് അഥനോം പറഞ്ഞു. എച്ച്‌ഐവി കാലത്തെ മാനസികാവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘എച്ച്‌ഐവി കാലത്ത് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് സങ്കീര്‍ണമായ ചികിത്സകള്‍ക്ക് സാധിക്കില്ലെന്ന് ചിലര്‍ വാദിച്ചിരുന്നു. ആ പഴയകാല മാനസികാവസ്ഥക്ക് തുല്യമായ അവസ്ഥയാണ് ഇപ്പോള്‍.
കൊറോണ വൈറസിന്‍റെ പുതിയ വകഭേദമായ ഡെൽറ്റ ലോകമാകെ വ്യാപിക്കുന്ന അതേ സാഹചര്യത്തിൽ ആഫ്രിക്കയിലെ കൊവിഡ് രോഗവ്യാപനവും മരണവും കഴിഞ്ഞയാഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ ഈ ആഴ്ച 40 ശതമാനം വര്‍ധിച്ചു. ഡെല്‍റ്റ വ്യാപനം അപകടകരമായ സ്ഥിതിയാണെന്നും ലോകാരോഗ്യ സംഘടനാ തലവൻ പറഞ്ഞു.വാക്‌സിന്‍ വിതരണത്തിലാണ് ഇപ്പോള്‍ പ്രശ്‌നം. അതുകൊണ്ടുതന്നെ തങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കണം’ അദ്ദേഹം കൂട്ടിച്ചേർത്തു

Leave a Reply

Your email address will not be published. Required fields are marked *