നിപ ബാധയെ തുടർന്ന് കണ്ടൈൻമെൻറ് സോണുകളായി തിരിച്ച വടകര താലൂക്കിലെ പഞ്ചായത്തുകളിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു.
എന്നാൽ വിദഗ്ത സമിതിയുടെ നിർദേശങ്ങൾ അനുസരിച്ച് ജില്ലയിൽ നിപ ജാഗ്രത പൂർണമായും പിൻവലിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഒക്ടോബർ ഒന്ന് വരെ അത്യാവശ്യമല്ലാത്ത ഒരു പൊതു പരിപാടികളും നടത്താൻ പാടില്ല. അത് കൂടാതെ, സാനിറ്റൈസറും, മാസ്കും നിർബന്ധമായും ഉപയോഗിക്കേണ്ടതാണെന്നും ജില്ലാ കളക്ടർ ഇറക്കിയ ഉത്തരവിൽ പറയുന്നു.
