തമിഴ്​നാട്ടിൽ കോവിഡിന്‍റെ​ ഡെൽറ്റ പ്ലസ് വകഭേദം​ ബാധിച്ച്​ ഒരാൾ മരിച്ചു. ഇതാദ്യമായാണ്​ തമിഴ്​നാട്ടിൽ ഡെൽറ്റ പ്ലസ്​ കോവിഡ്​ മരണം സ്ഥിരീകരിക്കുന്നത്​. മധുരയിലാണ്​ മരണം റിപ്പോർട്ട്​ ചെയ്​തതെന്ന്​ തമിഴ്​നാട്​ ആരോഗ്യവകുപ്പ്​ ഉദ്യേഗസ്ഥർ പറഞ്ഞു. കോവിഡ്​ ബാധിച്ച്​ മരിച്ചയാളുടെ സ്രവം വിശദമായ പരിശോധനക്ക്​ വിധേയമാക്കിയപ്പോഴാണ്​ ഡെൽറ്റ പ്ലസ്​ ബാധിച്ചുവെന്ന്​ കണ്ടെത്തിയത്​. ഇയാളുമായി ബന്ധപ്പെട്ടവരുടെ പരിശോധന ഫലം നെഗറ്റീവാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

ഡെൽറ്റ പ്ലസ്​ വകഭേദം സ്ഥിരീകരിച്ച ചികിത്സയിലായിരുന്ന മൂന്ന്​ രോഗികളിൽ രണ്ട്​ പേർ രോഗമുക്​തി നേടിയെന്നും തമിഴ്​നാട്​ ആരോഗ്യവകുപ്പ്​ മന്ത്രി എ.എ സുബ്രമണ്യൻ അറിയിച്ചു.

ചെന്നൈയിലെ 32കാരിയായ നഴ്​സും കാഞ്ചിപുരം സ്വദേശിയായ ഒരാളുമാണ്​ രോഗമുക്​തി നേടിയത്​.

Leave a Reply

Your email address will not be published. Required fields are marked *