കുന്ദമംഗലത്ത് സുന്നി മഹല്ല് കമ്മറ്റിയും മള്ഹറുൽ ഹുദാ മദ്രസ്സയും സംയുക്തമായി നബിദിന ഘോഷയാത്ര നടത്തി. ഇസ്ലാമിക് സെൻ്റർ ഖത്തീബ് ഫൈസൽ സഅദി ഉസ്താദ് ഘോഷയാത്രക്ക് നേതൃത്വം നൽകി. വിദ്യാർത്ഥികൾ അടക്കം വലിയൊരു ജനാവലി തന്നെ ഘോഷയാത്രയിൽ പങ്കെടുത്തു. ശേഷം വ്യാപര ഭവനിൽ ചേർന്ന നബിദിന സംഗമത്തിൽ വിശ്വാസ സമൂഹത്തിന് നബിദിന സ്നേഹ സന്ദേശം കൈമാറി.
ഫൈസൽ സഅദി ,വി.സി.മുഹമ്മദ് ഹാജി ,കുഞ്ഞിമൊയ്തീൻ കുട്ടി ,കുറിയേരി മുഹമ്മദ് ഹാജി, പൊയിലിൽ അസീസ് ,ഐ.മുഹമ്മദ് കോയ ,റിയാസ് ഫൈസി ,എൻ.എം.യൂസുഫ് ,അമീൻ എം കെ ,സൈയ്താലി പി ,തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *