കൽപ്പറ്റ: വയനാട് തലപ്പുഴയിൽ മാവോയിസ്റ്റ് ആക്രമണം. തലപ്പുഴ കമ്പമലയിൽ ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് ആറംഗ സംഘം എത്തിയത്. ഇവർ കെഎഫ്ഡിസിയുടെ ഓഫിസ് അടിച്ചു തകർക്കുകയും ആക്രമണത്തിന് ശേഷം പോസ്റ്ററുകൾ പതിക്കുകയും ചെയ്തു. തോട്ടം ഭൂമി ആദിവാസികൾക്കും തൊഴിലാളികൾക്കും നൽകണമെന്ന് ആവശ്യപ്പെടുന്ന പോസ്റ്ററുകളാണ് സംഘം പതിപ്പിച്ചത്. പാടി അടിമത്തത്തിൽനിന്നു തോട്ടം ഉടമസ്ഥതയിലേക്കു മുന്നേറാൻ സായുധ വിപ്ലവ പാതയിൽ അണിനിരക്കുക’ തുടങ്ങിയ മുദ്രാവാക്യങ്ങളും എഴുതിയിരിക്കുന്നു. മലയാളത്തിലും തമിഴിലുമാണ് പോസ്റ്ററുകൾ തയാറാക്കിയിരിക്കുന്നത്. പ്രദേശത്ത് മുൻപും മാവോയിസ്റ്റ് സാന്നിധ്യം റിപ്പോർട്ട് ചെയ്തിരുന്നു. ആക്രമണത്തെ തുടർന്ന് തണ്ടർബോൾട്ട് സംഘവും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും കമ്പമലയിൽ എത്തി. നാട്ടുകാരിൽ നിന്നുൾപ്പെടെ പൊലീസ് വിശദമായി വിവരം ശേഖരിക്കുകയാണ്.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
