ചൈനയുടെ ആണവ അന്തര്‍വാഹിനിയിലുണ്ടായ അപകടത്തില്‍ 55 സൈനികര്‍ മരിച്ചതായി രഹസ്യ റിപ്പോര്‍ട്ട്. ഏതാനും മാസം മുമ്പ് നടന്ന അപകടത്തെക്കുറിച്ച് യു.കെ രഹസ്യാന്വേഷണ ഏജന്‍സികള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി വിദേശ മാധ്യമങ്ങള്‍ ആണ് ഇക്കാര്യം ഇപ്പോൾ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അന്തര്‍വാഹിനിയുടെ ഓക്സിജന്‍ സംവിധാനത്തിലുണ്ടായ ഗുരുതരമായ തകരാര്‍ കാരണമാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകളിൽ ഉള്ളത്.ചൈനയുടെ പിഎല്‍എ നേവി സബ്മറൈന് 093-417 എന്ന അന്തര്‍വാഹിനിയിലാണ് സംഭവം നടന്നത്. ക്യാപ്റ്റനായ കേണല്‍ സു യോങ് പെങും 21 ഓഫീസര്‍മാരും ഉള്‍പ്പെടെയുള്ളവരാണ് മരിച്ചതെന്നും ഡെയിലി മെയില്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു. ഇന്റലിജന്‍സ് വിവരങ്ങള്‍ പ്രകാരം ഓഗസ്റ്റ് 21നാണ് അപകടമുണ്ടായത്. 22 ഓഫീസര്‍മാരും ഏഴ് ഓഫീസര്‍ കേഡറ്റുകളും ഒന്‍പത് പെറ്റി ഓഫീസര്‍മാരും 17 നാവികരും മരിച്ചുവെന്നാണ് കണക്ക്. ഓക്സിജന്‍ സംവിധാനത്തിന്റെ തകരാര്‍ കാരണം ശ്വസിക്കാനാവശ്യമായ ഓക്സിജന്‍ ലഭിക്കാതെ ശ്വാസംമുട്ടിയാണ് ഇവര്‍ മരിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.വിദേശ അന്തര്‍വാഹിനികളെ മനസിലാക്കാനായി ചൈനീസ് സൈന്യം ഉപയോഗിച്ചിരുന്ന നങ്കൂരത്തിന് സമാനമായ സംവിധാനവുമായി ആഴക്കടലില്‍ വെച്ച് കൂട്ടിമുട്ടിയതിനെ തുടര്‍ന്ന് അന്തര്‍വാഹിനിയുടെ ഓക്സിജന്‍ സംവിധാനത്തിന് തകരാര്‍ സംഭവിക്കുകയായിരുന്നു. തകരാര്‍ പരിഹരിക്കാന്‍ ആറ് മണിക്കൂറോളം വേണ്ടിയിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ അപകടം സംബന്ധിച്ചുള്ള വിവരങ്ങള്‍ക്ക് മറ്റ് സ്ഥിരീകരണങ്ങളൊന്നും ലഭ്യമല്ല. ആണവ പോര്‍മുനകള്‍ സജ്ജമാക്കിയിട്ടുള്ള 093 വിഭാഗത്തില്‍പെടുന്ന ചൈനയുടെ അന്തര്‍വാഹിനികള്‍ക്ക് 351 അടി നീളമാണുള്ളത്. കഴിഞ്ഞ 15 വര്‍ഷമായി ചൈന ഇത്തരം അന്തര്‍വാഹികള്‍ ഉപയോഗിക്കുന്നുണ്ട്. വളരെ കുറച്ചുമാത്രം ശബ്ദം പുറപ്പെടുവിക്കുന്ന ഇവ ചൈനയുടെ യുദ്ധസന്നാഹങ്ങളിലെ ഒരു പ്രധാന ഇനമായാണ് വിശേഷിപ്പിക്കപ്പെടുന്നത്.അതേസമയം റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച ചൈന, പ്രചരിക്കുന്ന വാര്‍ത്തകള്‍ പൂര്‍ണമായും വാസ്തവ വിരുദ്ധമാണെന്ന് അവകാശപ്പെട്ടു.
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി
മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ
November 30, 2020
