കോഴിക്കോട്: മഹാത്മാഗാന്ധിയുടെ ജന്മവാര്ഷികത്തോടനുബന്ധിച്ച് സ്വച്ഛ് ഭാരത് സംരംഭങ്ങളായ ‘ഏക് താരീഖ് ഏക് ഘണ്ട ഏക് സാത്ത്’, ‘സ്പെഷ്യൽ കാമ്പെയ്ൻ 3.0’ എന്നിവ കോഴിക്കോട് എൻ ഐ ടി യിൽ ആചരിച്ചു. ‘മാലിന്യമുക്ത ഇന്ത്യ’ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ഏക് താരീഖ് ഏക് ഘണ്ട ഏക് സാത്ത്’ എന്ന പദ്ധതിയിലൂടെ പൗരന്മാരുടെ നേതൃത്വത്തിലുള്ള ഒരു മണിക്കൂർ ശുചിത്വ പരിപാടിയിലാണ് എൻ ഐ ടി യിലെ വിദ്യാർത്ഥി-അധ്യാപക-അനധ്യാപകരുടെ കൂട്ടായ്മ പങ്കുചേർന്നത്.’ശുചിത്വ ഇന്ത്യ ഹരിത ഇന്ത്യ’ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിൽ വിദ്യാർത്ഥികൾ വഹിക്കുന്ന പങ്ക് എൻ ഐടി കാലിക്കറ്റ് ഡയറക്ടര് പ്രൊഫ.പ്രസാദ് കൃഷ്ണ തന്റെ പ്രസംഗത്തില് എടുത്തു പറഞ്ഞു. ശുചിത്വം എന്ന ആശയം അക്കാദമിക് സ്ഥാപനത്തിന്റെ വിശ്വാസ്യത ഊട്ടിയുറപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു എന്നും അതിനാൽ പതിവായും തുടർച്ചയായും ശുചിത്വം പരിശീലിക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.ഡോ. ചന്ദ്രശേഖർ ബെസ്ത, അസോസിയേറ്റ് എൻസിസി ഓഫീസർ, നോഡൽ ഓഫീസർ എഓഫ് സ്വച്ഛത ഹി സേവാ 2023, ശ്രീ. രമേഷ് എസ്, അസിസ്റ്റന്റ് രജിസ്ട്രാർ (എസ്റ്റേറ്റ്), ശ്രീ. ബിജു എം.എം സെക്യൂരിറ്റി ഓഫീസർ എന്നിവർ സ്വച്ഛ് ഭാരത് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. കോഴിക്കോട് – മുക്കം റോഡിൽ രണ്ടര കിലോമീറ്റർ നീളത്തിൽ സ്വച്‌ഛ്ത ഹീ സേവാ യജ്ഞം നടത്തുകയും മൊത്തം 750 കിലോ പ്ലാസ്റ്റിക്, നനഞ്ഞ മാലിന്യങ്ങൾ എന്നിവ നീക്കം ചെയ്യുകയും ചെയ്തു. കോഴിക്കോട് എൻഐടിയിലെ വിദ്യാർത്ഥികളും അധ്യാപകരും സ്റ്റാഫ് അംഗങ്ങളും സമീപത്തെ എൻഐഇഎൽഐടി; ആർഇസി ഹയർ സെക്കൻഡറി സ്കൂൾ, ചാത്തമംഗലം; എൻഐടിസി സ്പ്രിംഗ് വാലി സ്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള സന്നദ്ധപ്രവർത്തകരും ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *