കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗവും കേരള ബാങ്ക് വെെസ് പ്രസിഡൻറുമായ എം കെ കണ്ണൻ ഇ ഡി ക്ക് മുന്നിൽ നേരിട്ട് ഹാജരാകില്ല. ഈ മാസം 7ന് മുമ്പ് രേഖകൾ കൈമാറും. കേസുമായി ബന്ധപ്പെട്ട് സ്വത്തുവിവരങ്ങൾ കൈമാറാൻ എം.കെ. കണ്ണന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും.

ആദായനികുതി രേഖകൾ, സ്വയം ആർജിച്ച സ്വത്തുക്കളുടെ രേഖകൾ, കുടുംബാംഗങ്ങളുടെ ആസ്‌തി സംബന്ധിച്ച വിവരങ്ങൾ എന്നിവ ഇന്ന് വൈകുന്നേരത്തിനുള്ളിൽ കൈമാറാനാണ് ഇ.ഡി നിർദേശം. നേരത്തെ രണ്ടുതവണ നിർദേശം നൽകിയെങ്കിലും സ്വത്തുവിവരങ്ങൾ നൽകിയിരുന്നില്ല.പുതിയ സാഹചര്യത്തിൽ അന്വേഷണത്തോട് സഹകരിച്ചില്ലെങ്കിൽ കർശന നടപടിയിലേക്ക് ഇഡി നീങ്ങുമെന്നാണ് സൂചന.

കരുവന്നൂർ സഹകരണബാങ്കിലെ വായ്പാതട്ടിപ്പുമായി ബന്ധപ്പെട്ട് തൃശൂർ സഹകരണ സഹകരണ ബാങ്ക് പ്രസിഡന്റ് കൂടിയായ എം.കെ. കണ്ണനെ ഇഡി നേരത്തെ ചോദ്യംചെയ്തിരുന്നു. കരുവന്നൂർ ബാങ്കിൽ വായ്പാതട്ടിപ്പ് നടത്തിയ പി. സതീഷ്‌കുമാർ തൃശൂർ സഹകരണബാങ്കിൽ നിക്ഷേപം നടത്തിയതായി ഇ.ഡി കണ്ടെത്തിയിരുന്നു.

തൃശൂർ ബാങ്കിൽ ഇഡി നടത്തിയ റെയ്‌ഡിൽ രേഖകളും പിടിച്ചെടുത്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് മുൻ എം.എൽ.എ കൂടിയായ കണ്ണനെ ചോദ്യംചെയ്തത്. അതേസമയം, അറസ്റ്റിലായ പി. സതീഷ്‌കുമാറുമായി 10 വർഷമായി സൗഹൃദമുണ്ടെന്നും സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടില്ലെന്നുമാണ് ഇ.ഡി ഇ.ഡി ചോദ്യം ചെയ്യലിനുശേഷം എം.കെ. കണ്ണൻ പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *