കുന്ദമംഗലം: പഞ്ചായത്തിൽ ഒക്ടോബർ 7 മുതൽ 22 വരെ നടത്തുന്ന കേരളോൽസവത്തിൻ്റെ ഭാഗമായി കൂട്ടയോട്ടം സംഘടിപ്പിച്ചു. പതിമംഗലം മുതൽ കുന്ദമംഗലം ഗാന്ധി സ്ക്വയർ വരെയാണ് ദീർഘദൂര ഓട്ട മൽസരം നടത്തിയത്. പതിമംഗലത്ത് സംസ്ഥാന സീനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച പി. നിഷാൽ ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി. അനിൽകുമാർ, ക്ഷേമകാര്യ ചെയർ പേഴ്സൻ ഷബ്ന റഷീദ്, കെ.കെ.സി. നൗഷാദ്, നജീബ് പാലക്കൽ, സുരേഷ് ബാബു, കേരളോൽസവം കോ-ഓർഡിനേറ്റർ എം.എം. സുധീഷ് കുമാർ, പി. യൂസുഫ്, പി. കോയ, ടി.പി. നിധീഷ് എന്നിവർ സംബന്ധിച്ചു. മൽസരത്തിൽ പുരുഷ വിഭാഗത്തിൽ സൂര്യദേവ് ഒന്നാം സ്ഥാനവും ഷഹബാസ് രണ്ടാം സ്ഥാനവും കെ.കെ.ഹിതേഷ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വനിത വിഭാഗത്തിൽ പി.കെ.നീഹ ഒന്നാം സ്ഥാനവും നിതാര രണ്ടാം സ്ഥാനവും പോപി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

Leave a Reply

Your email address will not be published. Required fields are marked *