രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി മാറ്റി തെരഞ്ഞെടുപ്പ് കമ്മിഷൻ. നവംബർ 23ന് നടക്കേണ്ട തെരഞ്ഞെടുപ്പ് നവംബർ 25ലേക്കാണ് മാറ്റിയത്. രാഷ്ട്രീയ പാർട്ടികളുടെയും വിവിധ സംഘടനകളുടെയും ആവശ്യം പരി​ഗണിച്ചാണ് തെരഞ്ഞെടുപ്പ് തീയതി മാറ്റിയത്. നിരവധി വിവാഹങ്ങൾ ഉൾപ്പെടെയുള്ള ചടങ്ങുകൾ പരി​ഗണിച്ചാണ് തീരുമാനം.
നവംബർ 23ന് രാജസ്ഥാനിൽ 50,000 വിവാഹങ്ങളാണ് നടക്കുന്നത്. വിവാഹങ്ങളും മതപരമായ ചടങ്ങുകളും നടക്കുന്നതിനാൽ തീയതി മാറ്റണമെന്നായിരുന്നു രാഷ്ട്രീയ പാർട്ടികളുടെയും വിവിധ സംഘടനകളുടെയും ആവശ്യം. രാജസ്ഥാൻ , മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറം, തെലങ്കാന സംസ്ഥാനങ്ങളിലാണ് നംവബറിൽ തെര‍ഞ്ഞെടുപ്പ് നടക്കുന്നത്.

ഛത്തിസ്ഗഡിൽ രണ്ടു ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. മിസോറാമിലും ഛത്തിസ്ഗഡിലും നവംബർ ഏഴിന് വോട്ടെടുപ്പ് നടക്കും. ഛത്തിസ്​ഗഡിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് നവംബർ 17 ന് നടക്കും. മധ്യപ്രദേശിൽ നവംബർ 17, തെലങ്കാനയിൽ നവംബർ 30 എന്നിങ്ങനെയാണ് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബർ മൂന്നിനാണ് വോട്ടെണ്ണൽ നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *