സ്കൂൾ ഉച്ചഭക്ഷണ വിതരണത്തിലെ കുടിശ്ശിക സംബന്ധിച്ച ഹര്‍ജിയില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി.കേന്ദ്രവും സർക്കാരും തമ്മിലുള്ള ഇടപാടാണെങ്കിൽ ഹെഡ്മാസ്റ്റർമാർ എന്തിന് പണം നൽകണമെന്ന് കോടതി ചോദിച്ചു. എന്തിനാണ് ജീവനക്കാർക്ക് ബാധ്യത ഉണ്ടാക്കുന്നത്?കേന്ദ്രം പണം തരുന്നില്ലെങ്കിൽ കേന്ദ്രത്തിന്‍റെ പേര് ഒഴിവാക്കി ചീഫ് മിനിസ്റ്റേർസ് സ്കീം എന്നാക്കു എന്നും കോടതി പറഞ്ഞു.കേസ് മറ്റന്നാൾ പരിഗണിക്കാനായി മാറ്റി.സ്കൂളുകളിൽ ഉച്ചഭക്ഷണം നൽകിയതിൽ പ്രധാന അധ്യാപകർക്കുള്ള കുടിശ്സികയുടെ അമ്പത് ശതമാനം ഉടൻ കൊടുക്കാൻ തീരുമാനം ആയെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. എൺപത്തി ഒന്ന് കോടി എഴുപത്തി മൂന്ന് ലക്ഷം രൂപയാണ് വിതരണം ചെയ്യുക. 163 കോടിരൂപയുടെ കുടിശ്ശിക ലഭിക്കാൻ നടപടി ആവശ്യപ്പെട്ട് അധ്യപക സംഘടനയായ കെപിഎസ്ടിഎ നൽകിയ ഹർജിയിലാണ് നടപടി. സംസ്ഥാനത്തെ പ്രധാനഅധ്യാപകർക്കുള്ള കുടിശ്ശിക മുഴുവൻ ലഭ്യമാക്കണമെന്ന് സംഘടന കോടതിയിൽ ആവശ്യപ്പെട്ടു. കേന്ദ്ര വിഹിതം വൈകിയതാണ് പ്രതിസന്ധിയുണ്ടാക്കിയതെന്നായിരുന്നു നേരത്തെ സർക്കാർ കോടതിയെ അറിയിച്ചത്.
Related Posts
അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള
ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി
June 9, 2021
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ
രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക
June 9, 2021
പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി
കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം
June 9, 2021
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്റ് കെ.സുധാകരന്.
June 9, 2021
പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന്
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന
June 9, 2021
