പഴക്കം ചെന്ന വൈനുകൾ വൈൻപ്രേമികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. തികച്ചും യാദൃച്ഛികമായി 5000 വർഷം പഴക്കമുള്ള വൈൻ കണ്ടെത്തിയിരിക്കുകയാണ് പുരാവസ്തു ഗവേഷകർ. ഒരു ഈജിപ്ഷ്യൻ രാജ്ഞിയുടെ ശവകുടീരത്തെക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് ഗവേഷകർ ഈ വൈൻ കണ്ടെത്തുന്നത്. മരണാനന്തര യാത്രയിൽ രാജ്ഞിക്ക് കുടിക്കാൻ എന്ന ഉദ്ദേശത്തോടെയാവണം വൈൻ ശവകുടീരത്തിൽ വച്ചിരിക്കുന്നത് എന്നാണ് കരുതുന്നത്.ഏകദേശം ബിസി 3,000 -മുതലാണ്, മെറേറ്റ്-നീത്ത് രാജ്ഞി അബിഡോസിൽ അന്ത്യവിശ്രമം കൊള്ളുന്നത്. അവിടെ ഈജിപ്തിലെ ഈ ശ്മശാനസ്ഥലത്ത് സ്വന്തമായി ശവകുടീരമുള്ള ഏക സ്ത്രീ എന്ന ബഹുമതിയും ഈ രാജ്ഞിക്ക് മാത്രമുള്ളതാണ്. ആ കാലഘട്ടത്തിലെ ഏറ്റവും ശക്തയായ സ്ത്രീയായിരുന്നു അവർ എന്നും ഈജിപ്തിലെ ആദ്യത്തെ വനിതാ ഫറവോൻ പോലും ആയിരിക്കാമെന്നുമാണ് ഗവേഷകർ പറയുന്നത്.അവരുടെ ശവകുടീരം പരിശോധിക്കെ നിരവധി കരകൗശല വസ്തുക്കൾ ഇവിടെ നിന്നും കണ്ടെത്തി. അതിൽ പെടുന്നതാണ് ഈ വൈൻ ജാറുകളും. ഏതാണ്ട് 5000 വർഷങ്ങൾക്ക് മുമ്പാണ് ഇത് ശവകുടീരത്തിൽ വച്ചത് എന്നാണ് ഗവേഷകരുടെ അനുമാനം. ഈ വൈൻ ജാറുകളടക്കം ഇവിടെ നിന്നും കണ്ടെത്തിയ വസ്തുക്കളെല്ലാം അവയുടെ ചരിത്രപ്രാധാന്യം മനസിലാക്കുന്നതിന് വേണ്ടി പഠിച്ചു കൊണ്ടിരിക്കുകയാണ് എന്ന് ആർക്കിയോളജിസ്റ്റായ പ്രൊഫസ്സർ ക്രിസ്റ്റീന കോലർ പറഞ്ഞു.ഏതായാലും ഗവേഷണത്തിലൂടെ അന്നത്തെ കാലത്തെ കുറിച്ചും രാജ്ഞിയെ കുറിച്ചും കൂടുതൽ അറിവുകൾ ലഭിക്കുമെന്നും ഗവേഷകർ പ്രതീക്ഷിക്കുന്നു.
Related Posts
അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള
ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി
June 9, 2021
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ
രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക
June 9, 2021
പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി
കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം
June 9, 2021
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്റ് കെ.സുധാകരന്.
June 9, 2021
പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന്
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന
June 9, 2021
