നവകേരള നിർമിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന കുന്ദമംഗലം മണ്ഡലം തല നവകേരള സദസ്സ് നവംബർ 26 ന് ഉച്ച മൂന്ന് മണിക്ക് നടക്കും. ഇതിനായി സംഘാടക സമിതി രൂപീകരിച്ചു. കുന്ദമംഗലം ശ്രീപത്മം ഓഡിറ്റോറിയത്തിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം പി ടി എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. പി ടി എ റഹീം എൽ എ എൽ എ ചെയർമാനാനും നോഡൽ ഓഫീസർ എഡിഎം സി മുഹമ്മദ് റഫീഖ് കൺവീനറുമായ 1501 അംഗ സംഘാടക സമിതിക്കാണ് രൂപം നൽകിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, കൗൺസിലർമാർ, രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രതിനിധികൾ എന്നിവർ വൈസ് ചെയർമാൻമാരാണ്. സർക്കാർ സ്ഥാപനങ്ങളിലെ ഓഫീസ് മേധാവികൾ, ഓഫീസർമാർ എന്നിവർ കൺവീനർമാരുമാണ്. സംഘാടക സമിതി രൂപീകരണ യോഗത്തിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഷാജി പുത്തലത്ത്, ഒ. അബ്ദുൾ ഗഫൂർ, ലിജി പുൽക്കുന്നുമ്മൽ, പി. ശാരുതി, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജീവൻ, പെരുമണ്ണ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. നോഡൽ ഓഫീസർ എഡിഎം സി മുഹമ്മദ് റഫീഖ് സ്വാഗതവും കുന്ദമംഗലം ബി ഡി ഒഡോ പി പ്രിയ നന്ദിയും പറഞ്ഞു.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
