നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം (കെഎൽഐബിഎഫ്) രണ്ടാം പതിപ്പിനോടനുബന്ധിച്ച് നിയമസഭാ സമുച്ചയം നിരവധി കലാ-സാംസ്കാരിക പരിപാടികൾക്കും വേദിയാകും. പ്രധാന വേദികളിലൊന്നായ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ്സ് ലോഞ്ചിലാണ് സാംസ്കാരിക പരിപാടികൾ നടക്കുക. പുസ്തകോത്സവത്തിന്റെ ആദ്യ ദിനമായ നവംബർ ഒന്നിന് നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്, സാങ്കേതിക സർവകലാശാല, ബിസ്മില്ല കോൽക്കളി സംഘം എന്നിവരുടെ നേതൃത്വത്തിൽ സംഘനൃത്തം, തിരുവാതിര, കോൽക്കളി എന്നിവ നടക്കും.രണ്ടിന് വിദ്യാധിരാജ അക്ഷരശ്ലോക സമിതിയുടെ അക്ഷരശ്ലോക സദസ് ഉണ്ടാകും.മൂന്നാം തീയതി കേരള സർവകലാശാലയിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വയലിൻ-സോളോ, സംഘനൃത്തം, തിരുവാതിര, മാർഗ്ഗംകളി, സോളോ ഡാൻസ് എന്നിവ അരങ്ങേറും. അഞ്ചിന് കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിലെ വിദ്യാർഥികൾ അവതരിപ്പിക്കുന്ന ഒപ്പന, മൈം എന്നീ പരിപാടികളും തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാലയിലെ വിദ്യാർഥികളുടെ കവിതയുടെ ’സംഗീതാവിഷ്കാര’വും നടക്കും. നവംബർ ആറിന് നിയമസഭാ സാമാജികരുടെയും നിയമസഭാ ജീവനക്കാരുടെയും വിവിധ പരിപാടികളും ഉണ്ടാകും. വൈകിട്ട് 6.30 മുതൽ 8.30 വരെയാണ് സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നത്.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
