ഹമാസ് ബന്ദികളാക്കിയ മുഴുവൻ ഇസ്രായേലിയെരെയും മോചിപ്പിച്ചാൽ മാത്രമേ ഗാസയിലെ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കൂ എന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍. വൈറ്റ് വൈറ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ബൈഡന്‍.

വെടി നിർത്തൽ ആവശ്യമാണ് പക്ഷെ, അതിനുമുമ്പ് ബന്ദികളാക്കിയ എല്ലാവരേയും മോചിപ്പിക്കട്ടെ. ശേഷം നമുക്ക് സംസാരിക്കാം, ബൈഡന്‍ പറഞ്ഞു. രണ്ട് ബന്ദികളെ കൂടി ഹമാസ് വിട്ടയച്ചതായി ഇസ്രയേല്‍ സ്ഥിരീകരിച്ചതിനു പിന്നാലെയായിരുന്നു ബൈഡന്റെ പ്രസതാവന.നഹല്‍ ഓസില്‍ നിന്ന് തടവിലാക്കിയ നൂറിറ്റ് കൂപ്പര്‍, യോചെവെദ് ലിഫ്ഷിറ്റ്‌സ് എന്നിവരെയാണ് ഹമാസ് വിട്ടയച്ചത്. ഇവരുടെ ഭര്‍ത്താക്കന്മാരായ അമിറാം കൂപ്പര്‍, ഒദേദ് ലിഫ്ഷിറ്റ്‌സ് എന്നിവര്‍ നിലവില്‍ തടവിലാണ്. റഫ ബോര്‍ഡര്‍ വഴിയാണ് ഇരുവരേയും കൈമാറിയതെന്നാണ് വിവരം.

അതിനിടെ, ഗാസ മുനമ്പില്‍ ഇസ്രയേല്‍ കരയുദ്ധം ആരംഭിച്ചതായി റിപ്പോർട്ടുണ്ട്. ഗാസയിലെ ജനവാസ മേഖലകളിലും ജബലിയ അഭയാര്‍ത്ഥി ക്യാമ്പിലും ഇസ്രയേലിന്റെ ബോംബാക്രമണമുണ്ടായതായാണ് വിവരം. ഇസ്രയേലിനോട് കരയുദ്ധം തത്കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ യു.എസ്. അറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *