വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ‘ഹമൂൺ’ ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറിയെന്ന് കാലാവസ്ഥാ വകുപ്പ് (ഐഎംഡി). ചുഴലിക്കാറ്റ് വടക്ക് – വടക്കു കിഴക്ക് ദിശയിലേക്ക് നീങ്ങുകയാണ്. ഈ ബുധനാഴ്ച (ഒക്ടോബര്‍ 25) ഉച്ചയോടെ ചുഴലിക്കാറ്റ് ബംഗ്ലാദേശിൽ ഖേപുപാറയ്ക്കും ചിറ്റഗോംഗിനുമിടയിൽ കര തൊടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഏഴ് സംസ്ഥാനങ്ങളിൽ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒഡീഷ, പശ്ചിമ ബംഗാൾ, മണിപ്പൂർ, ത്രിപുര, മിസോറാം, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങൾ ജാഗ്രതയിലാണ്. മത്സ്യത്തൊഴിലാളികളോട് ഒക്ടോബർ 25 വരെ ബംഗാൾ ഉൾക്കടലിൽ പോകരുതെന്ന് നിര്‍ദേശം നല്‍കി. ഒഡീഷയുടെ കിഴക്ക്, പടിഞ്ഞാറൻ, വടക്ക് മേഖലകളിലും ബംഗ്ലാദേശ് തീരങ്ങളിലും മ്യാൻമറിന്‍റെ വടക്കൻ തീരങ്ങളിലും കടക്കരുതെന്നാണ് മത്സ്യത്തൊഴിലാളികള്‍ക്കുള്ള നിര്‍ദേശം.പുലര്‍ച്ചെ 3 മണിയോടെയാണ് 18 കിലോമീറ്റർ വേഗതയിൽ ഹമൂൺ ചുഴലിക്കാറ്റ് വടക്കുകിഴക്ക് ദിശയിലേക്ക് നീങ്ങിയത്. ചുഴലിക്കാറ്റ് ഇന്ന് രാവിലെ ആറ് മണിയോടെ ശക്തമായ ചുഴലിക്കാറ്റായി മാറിയെന്ന് കാലാവസ്ഥാ ഏജൻസിയുടെ ട്വീറ്റിൽ പറയുന്നു. മണിപ്പൂർ, മിസോറാം, തെക്കൻ അസം, മേഘാലയ എന്നിവിടങ്ങളിൽ ഇന്നും നാളെയും മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഒഡീഷ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ ഇന്ന് മഴ പെയ്യുമെന്ന് മുന്നറിയിപ്പുണ്ട്.ഈ വർഷത്തെ നാലാമത്തെയും ബംഗാൾ ഉള്‍ക്കടലിലെ രണ്ടാമത്തെയും ചുഴലിക്കാറ്റ് ആണ് ഹമൂണ്‍. ഇറാനാണ് ആ പേര് നിര്‍ദേശിച്ചത്. 2018 ഒക്ടോബറില്‍ സംഭവിച്ചത് 2023 ഒക്ടോബറിലും ആവര്‍ത്തിച്ചിരിക്കുകയാണ്. അന്ന് ലുബാൻ, തിത്തലി എന്നിങ്ങനെ രണ്ട് ചുഴലിക്കാറ്റാണ് രൂപപ്പെട്ടത്. ഇപ്പോള്‍ അറബിക്കടലില്‍ തേജും ബംഗാള്‍ ഉള്‍ക്കടലില്‍ ഹമൂൺ ചുഴലിക്കാറ്റുമാണ് രൂപംകൊണ്ടത്.തേജ് ചുഴലിക്കാറ്റ് യെമൻ അല് മഹ്റാ പ്രവിശ്യയിൽ കര തൊട്ടു. ഒമാനിലെ ദോഫാർ, അല് വുസ്ത പ്രവിശ്യകളിൽ കനത്ത മഴയും കാറ്റും തുടരും. തേജ് ചുഴലിക്കാറ്റ് കരതൊടുന്നത് കണക്കിലെടുത്ത് തയ്യാറായിരിക്കാൻ ഒമാൻ ഭരണകൂടം മുന്നറിയിപ്പ് നൽകിയിരുന്നു.
Related Posts
അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള
ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി
June 9, 2021
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ
രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക
June 9, 2021
പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി
കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം
June 9, 2021
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്റ് കെ.സുധാകരന്.
June 9, 2021
പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന്
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന
June 9, 2021
