നവംബർ ഒന്ന് മുതൽ ഏഴ് വരെ നടക്കുന്ന കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പിന്റെ ഭാഗമായി സ്റ്റാളുകൾ അനുവദിക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്നലെ (ഒക്ടോബർ 25) നടന്നു. നിയമസഭാ സമുച്ചയത്തിന് ചുറ്റിലുമായാണ് സ്റ്റാളുകൾ ക്രമീകരിക്കുന്നത്. എല്ലാ പ്രസാധകർക്കും തുല്യ പ്രാധാന്യം നൽകിക്കൊണ്ടാണ് സ്റ്റാളുകളുടെ സജ്ജീകരണം. 160ൽ അധികം പ്രസാധകരിൽ നിന്നും 256 സ്റ്റാളുകളാണ് പുസ്തകോത്സവത്തിൽ ഉള്ളത്. നിയമസഭാ ബുക്ക്സ്, സഭാ ടിവി എന്നിവയുടെ അഞ്ച് സ്റ്റാളുകളും ഇതിൽ ഉൾപ്പെടുന്നു.

എല്ലാ സ്റ്റാളുകളിലേക്കും തുല്യ പ്രാധാന്യത്തോടെ സന്ദർശകർ എത്തുന്നത് ഉറപ്പുവരുത്താനായി
ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ വ്യത്യസ്ത പ്രവേശന കവാടങ്ങളിലൂടെയാണ് സന്ദർശകരെ പ്രവേശിപ്പിക്കുക. പുസ്തകോത്സവത്തിലേക്ക് എത്തുന്ന സന്ദർശകരുടെ സൗകര്യാർത്ഥം ഇംഗ്ലീഷ് പുസ്തകങ്ങൾ മാത്രം പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര പ്രസാധകരെ പ്രത്യേക പവലിയനായി ക്രമീകരിക്കും.

പൊതുജനങ്ങൾക്ക് മലയാളം പുസ്തങ്ങൾക്ക് ഏറ്റവും കുറഞ്ഞത് 20 ശതമാനവും ഇംഗ്ലീഷ് പുസ്തങ്ങൾക്ക് 10 ശതമാനവും കിഴിവ് ലഭിക്കും. ലൈബ്രറികൾക്കും മറ്റു സ്ഥാപനങ്ങൾക്കും നിയമസഭാ ജീവനക്കാർക്കും മലയാളം പുസ്തങ്ങൾക്ക് ഏറ്റവും കുറഞ്ഞത് 35 ശതമാനവും ഇംഗ്ലീഷ് പുസ്തങ്ങൾക്ക് 20 ശതമാനവും കിഴിവ് ലഭിക്കും.

നവംബർ ഒന്നിന് രാവിലെ 10ന് സ്പീക്കർ എ.എൻ. ഷംസീർ സ്റ്റാളുകളുടെ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആഭിമുഖ്യത്തിൽ പഞ്ചവാദ്യവും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *