സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വിരമിച്ചു .രണ്ട് ഘട്ടങ്ങളിലായി അഞ്ച് വര്‍ഷത്തെ സേവനത്തിനുശേഷമാണ് വിരമിക്കൽ. മന്ത്രിസഭാ യോഗത്തില്‍ പുതിയ ഡിജിപിയെ തീരുമാനിക്കും. വൈകിട്ട് നാലരയോടെ പൊലീസ് ആസ്ഥാനത്തെത്തുന്ന പുതിയ ഡിജിപി, സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം ബെഹ്‌റയില്‍നിന്ന് ചുമതല ഏറ്റെടുക്കും. വിജിലന്‍സ് ഡയറക്ടര്‍ എസ്. സുദേഷ് കുമാര്‍, റോഡ് സുരക്ഷാ കമ്മീഷണര്‍ അനില്‍ കാന്ത്, അഗ്നിരക്ഷാ വിഭാഗം മേധാവി ഡോ. ബി. സന്ധ്യ എന്നിവരാണ് ഡിജിപി സ്ഥാനത്തേക്കുള്ള അന്തിമ പട്ടികയിലുള്ളത്.
രാവിലെ തിരുവനന്തപുരം എസ്എപി മൈതാനത്ത് ബെഹ്‌റയ്ക്ക് സേനാംഗങ്ങള്‍ യാത്രയപ്പ് നല്‍കി. മറുപടി പ്രസംഗത്തില്‍ അദ്ദേഹം വികാരാധീനനായി. താനൊരു മലയാളിയാണ്, മുണ്ടുടുക്കും, ഇതൊന്നും ആരെയും കാണിക്കാനല്ല. കേരളം തനിക്ക് വേണ്ടപ്പെട്ടതാണ്. കേരള പൊലീസിലെ നവീകരണത്തെക്കുറിച്ച് പറഞ്ഞ ബെഹ്‌റ ഇനിയും അത് തുടരേണ്ടതുണ്ടെന്നും പറഞ്ഞു. കേരളത്തില്‍ ഡ്രോണ്‍ ഉപയോഗം നിയന്ത്രിക്കണമെന്നും ഇതിനായി ചില നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ബെഹ്‌റ പറഞ്ഞു.
