തലയാട് മുതൽ മലപുറം വരെയുള്ള മലയോര ഹൈവേയുടെ നിർമ്മാണ ഉദ്ഘാടനം നാളെ രാവിലെ 11 മണിക്ക് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും. കട്ടിപ്പാറ പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടക്കുന്ന ചടങ്ങിൽ എം കെ മുനീർ എംഎൽഎ അധ്യക്ഷത വഹിക്കും.

ബാലുശ്ശേരി, കൊടുവള്ളി, തിരുവമ്പാടി എന്നീ നിയോജക മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന തലയാട് മുതൽ മലപുറം വരെയുള്ള മലയോര ഹൈവേ പൊതുമരാമത്ത് വകുപ്പ് കിഫ്ബിയുടെ ധനസഹായത്തോടെ 57.95 കോടി രൂപ ചെലവിട്ടാണ് നിർമ്മിക്കുന്നത്.

ചടങ്ങിൽ എം കെ രാഘവൻ എംപി, എംഎൽഎമാരായ കെ എം സച്ചിൻദേവ്, ലിന്റോ ജോസഫ് തുടങ്ങിയവർ വിശിഷ്ടാതിഥികളാവും

Leave a Reply

Your email address will not be published. Required fields are marked *