ദില്ലി: പാചകവാതകത്തിന് വീണ്ടും വില കുത്തനെ കൂട്ടി. വാണിജ്യ എൽ.പി.ജി സിലിണ്ടറുകൾക്ക് 101.50 രൂപയാണ് വർധിപ്പിച്ചത്. തീരുമാനം ഇന്നുമുതൽ പ്രാബല്യത്തിൽ വരും. പുതുക്കിയ വില പ്രകാരം ഡൽഹിയിൽ 1833 രൂപയാണ് പുതിയ വില.ഒക്‌ടോബർ ഒന്നിന് 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 209 രൂപ വർധിപ്പിച്ചിരുന്നു. ഇതോടെ ഒരുമാസത്തിനകം 310രൂപയാണ് സിലിണ്ടറിന് കൂട്ടിയത്. സെപ്തംബറിൽ 1522.50 രൂപയുണ്ടായിരുന്ന ഗ്യാസിന് ഒക്ടോബറിൽ 1731.50 രൂപയായി. ഇന്ന് വീണ്ടും കൂട്ടിയതോടെ വില 1833 രൂപയായി.വില വർധന 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകൾക്ക് മാത്രമാണ് ഇപ്പോൾ ബാധകം. ഗാർഹിക എൽ.പി.ജി സിലിണ്ടറുകളുടെ വില കൂട്ടിയിട്ടില്ല. അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ, വീട്ടാവശ്യങ്ങൾക്കുള്ള ഗ്യാസിന്റെ വില കൂട്ടുന്നത് ബി.ജെ.പിക്ക് തിരിച്ചടിയാകും. ഈ സാഹചര്യം മുന്നിൽ കണ്ട് കൊണ്ടാകാം വില വർധന തൽക്കാലം വാണിജ്യ സിലിണ്ടറുകളിൽ ഒതുക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *