വയനാട് അമ്പലവയലില്‍ അർധരാത്രിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറും ബൈക്കും ഒരു സ്കൂട്ടറും കത്തിച്ച സംഭവത്തിൽ പ്രതി പിടിയിൽ. ചുള്ളിയോട് സ്വദേശി പനക്കൽ രതീഷിനെയാണ് അമ്പലവയൽ പൊലീസ് അറസ്റ്റു ചെയ്തതത്. വയനാട് ചുള്ളിയോട് പൊന്നംകൊല്ലിയിൽ രണ്ടിടത്ത് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കാണ് പ്രതി തീയിട്ടത്. സമീപത്തെ കടയ്ക്കും തീവച്ചിരുന്നു. ഫയർ ഫോഴ്സെത്തിയാണ് വാഹനങ്ങളിലേയും കടയിലേയും തീയണച്ചത്.ഒക്ടോബർ 30ന് പുലർച്ചെ ഒരുമണിയോടെയാണ് സംഭവം നടന്നത്. പൊന്നംകൊല്ലി സ്വദേശി അഖിലിന്‍റ ബൈക്കും കാറും, അയൽവാസിയുടെ സ്കൂട്ടറുമാണ് പ്രതി അഗ്നിക്ക് ഇരയാക്കിയത്. വീട്ടുമുറ്റത്ത് പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് അഖിൽ എഴുന്നേറ്റു നോക്കിയപ്പോഴാണ് തന്‍റെ വാഹനങ്ങള്‍ കത്തുന്നത് കണ്ടത്. അയൽവാസി ബെന്നിയുടെ വീട്ടിലെ സ്കൂട്ടറും കത്തിയെരിഞ്ഞ നിലയിലായിരുന്നു. വിവരമറിഞ്ഞ് ഫയർഫോഴ്സെത്തി തീയണച്ചു. പൊലീസെത്തി അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിയെക്കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല. ഒടുവിൽ പഴുതടച്ച് നടത്തിയ അന്വേഷണത്തിലൊടുവിലാണ് വാഹനങ്ങൾ കത്തിച്ച അജ്ഞാതനെ പൊലീസ് പൊക്കുന്നത്.ശാസ്ത്രീയമായ തെളിവ് ശേഖരണമാണ് പൊലീസ് നടത്തിയത്. സമീപത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ച് പരിശോധന, നേരം വൈകി വീട്ടിലെത്തിയവരെ കുറിച്ചുള്ള അന്വേഷണം. രാത്രി വീടുവിട്ടിറങ്ങിയവരെ കുറിച്ചുള്ള വിവരശേഖരണം. ഒടുവിൽ പൊലീസിന്‍റെ സംശയമുന നീണ്ടത് നാട്ടുകാരനായ രതീഷിലേക്കാണ്. സംഭവ ദിവസം മദ്യലഹരിയിൽ രാത്രി രതീഷ് വീട്ടിൽ ലഹളയുണ്ടാക്കിയിരുന്നു. രാത്രി 11 മണിയോടെ വീട്ടുകാരുമായി വഴക്കിട്ട് വീട് വിട്ടിറങ്ങി. ബന്ധുക്കളുടെ ഈ മൊഴിയാണ് കേസിൽ നിർണായകമായത്. രതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് ആക്രമത്തിന്‍റെ ചുരുളഴിഞ്ഞത്. ചോദ്യം ചെയ്യലിൽ രതീഷ് പൊലീസിനോട് എല്ലാം സമ്മതിച്ചു. പ്രതി വാഹനങ്ങള്‍ക്ക് തീ വയ്ക്കാൻ ഉപയോഗിച്ച സിഗരറ്റ് ലൈറ്റർ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
