ഒരാഴ്ച നീളുന്ന കേരളീയംപരിപാടിക്ക് തലസ്ഥാനത്ത് പ്രൗഢമായ തുടക്കം.പതിനായിരങ്ങൾ പങ്കെടുത്ത പ്രൗഢമായ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്തു. മന്ത്രിമാർ, ചലച്ചിത്ര താരങ്ങൾ,സാഹിത്യ-സാംസ്കാരിക പ്രവർത്തകർ ,രാഷ്ട്രീയ നേതാക്കൾ, വിദേശ പ്രതിനിധികൾ, വ്യവസായ വാണിജ്യ ഐടി സ്റ്റാർട്ടപ്പ് രംഗങ്ങളിലെ പ്രമുഖർ, സാമൂഹ്യ പ്രവർത്തകർ, മത സമുദായ നേതാക്കൾ, എം പി-എം എൽ എമാർ, പൊതു പ്രവർത്തകർ തുടങ്ങിയവരടക്കം വൻ ജനാവലിപങ്കെടുത്തു.നവകേരളത്തിന്റെ പ്രൗഢി വിളിച്ചോതുന്നവിപുലമായ പരിപാടികളാണ് ഒരാഴ്ചക്കാലം തലസ്ഥാനത്ത് സംഘടിപ്പിച്ചിരിക്കുന്നത്.കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായി ഇനി മുതൽ എല്ലാവർഷവും കേരളീയംപരിപാടി സംഘടിപ്പിക്കുമെന്ന്മുഖ്യമന്ത്രി പിണറായിവിജയൻ പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *