അധികാരത്തിലിരിക്കുന്നവർ പുസ്തകത്തിലെ ഒരു വാക്കുപോലും പ്രശ്നമാക്കുന്നുവെന്നും എഴുത്തിൽ സ്വാതന്ത്ര്യവും ജനാധിപത്യവുമാണ് ആവശ്യമെന്നും എഴുത്തുകാരിയും സ്ത്രീനാടകപ്രവർത്തകയും ആക്ടിവിസ്റ്റുമായ സി.എസ്. ചന്ദ്രിക പറഞ്ഞു. രണ്ടാം കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തോട് അനുബന്ധിച്ച് ‘എന്റെ എഴുത്തിന്റെയും വായനയുടെയും ജീവിതം’ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു സി.എസ്. ചന്ദ്രിക. എഴുത്തുകൾ സെൻസർ ചെയ്യപ്പെടുന്നുണ്ട്. അധികാരത്തെ എഴുത്തിലൂടെ വിമർശിക്കുകയാണെങ്കിൽ അവരെ കടന്നാക്രമിക്കപ്പെടുന്നു. എഴുത്തുകാരെ ഭയപ്പെടുന്ന ഹിന്ദു ഫാസിസ്റ്റ് ഗവൺമെന്റാണ് ഇന്ന് രാജ്യം ഭരിക്കുന്നതെന്നും സി.എസ്. ചന്ദ്രിക പറഞ്ഞു. എഴുത്തുകാരെ സംബന്ധിച്ചടുത്തോളം ഏറ്റവും കൂടുതൽ സന്തോഷം ലഭിക്കുന്നത് എഴുതുന്ന പുസ്തകങ്ങൾ വായനക്കാരിലെത്തുകയും അവർ അതിൽ അഭിപ്രായം പറയുകയും ചെയ്യുമ്പോഴാണ്. സമരവും ആക്ടിവിസവും എന്നും വേദന ആയിരുന്നു. ചിലപ്പോൾ അതെല്ലാം സംതൃപ്തി നൽകുമെങ്കിലും എഴുതുന്നതിലൂടെയാണ് ആനന്ദം കണ്ടെത്തുന്നത്. സമരത്തിനിടെ ലാത്തിച്ചാർജിൽ കൈയ്യൊടിഞ്ഞ് കിടക്കുമ്പോഴാണ് ആദ്യത്തെ പുസ്തകമെഴുതിയത്. ആദ്യത്തെ പുസ്തകം തന്നെ സ്വീകരിക്കപ്പെട്ടുവെന്നും എഴുത്ത് നമ്മുടെ വഴിയാണെന്ന് തോന്നലുണ്ടായെന്നും സി.എസ്. ചന്ദ്രിക പറഞ്ഞു. തന്നിലെ ആക്ടിവിസവും സാഹിത്യവും നിരന്തരം സംഘട്ടനത്തിൽ ആയിരുന്നുവെന്നും അതുകൊണ്ടുതന്നെ എഴുത്ത് തനിക്കൊരു സമരമായിരുന്നുവെന്നും സി.എസ്. ചന്ദ്രിക ഓർമ്മിപ്പിച്ചു.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
