ഇന്ധനവില വര്‍ധനവിന് പിന്നാലെ പാചകവാതകത്തിനും കുത്തനെ വിലകൂട്ടി. ഗാര്‍ഹിക – വാണിജ്യ വാതക സിലിണ്ടറുകള്‍ക്ക് ഒരുപോലെ വില വര്‍ധിപ്പിച്ചിട്ടുണ്ട്.ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 25.50 രൂപയാണ് വര്‍ധിപ്പിച്ചത്. വാണിജ്യ സിലിണ്ടറുകള്‍ക്ക് 80 രൂപയും കൂട്ടി 1550 രൂപയായി. ഇതോടെ കൊച്ചിയില്‍ ഗാര്‍ഹിക സിലണ്ടറിന്റെ പുതുക്കിയ വില 841.50 രൂപയായി ഉയര്‍ന്നു.

കഴിഞ്ഞ മാസം 17 തവണ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചിരുന്നു. ഇന്ധന വിലവര്‍ധനവിനോടൊപ്പം പാചക വാതക വിലയും കുത്തനെ ഉയര്‍ത്തിയത് രാജ്യത്തെ കുടുംബങ്ങളുടെ ബജറ്റ് കൂടുതല്‍ താളം തെറ്റിക്കും. ദ്രവീകൃത പെട്രോളിയം ഗ്യാസ് (എല്‍പിജി) സിലിണ്ടറുകളുടെ വില എല്ലാ മാസവും ആദ്യ ദിവസം തീരുമാനിക്കും. എല്‍പിജി വിലവര്‍ധന സംബന്ധിച്ച് എണ്ണക്കമ്പനികള്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും വില പരിഷ്‌കരണം ഇന്ന് ഉണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *