കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ അതിദരിദ്രരുടെ ലിസ്റ്റിൽപ്പെട്ട ഗുണഭോക്താവിന് ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വീടിന്റെ താക്കോൽദാന ചടങ്ങ് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്‌ഘാടനം ചെയ്തു. വാർഡ് മെമ്പർ സീന ബിജു അധ്യക്ഷത വഹിച്ചു.കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ അർഹരായവർക്ക് ലൈഫ് ഭവന പദ്ധതിയിലൂടെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കി നൽകുമെന്നും. പഞ്ചായത്തിലെ 81 അതിദാരിദ്ര കുടുംബങ്ങൾക്കുള്ള സമഗ്ര മാസ്റ്റർ പ്ലാൻ തയാറാക്കി കഴിഞ്ഞതായും പ്രസിഡന്റ് പറഞ്ഞു.ചടങ്ങിൽ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജോസ് തോമസ്, മെമ്പർമാരായ ബാബു മൂട്ടോളി, ബിന്ദുജയൻ, വിഇഒ ഷേളിത വി ടി, ഉദ്യോഗസ്ഥർ, രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. വില്ലേജ് എക്റ്റൻഷൻ ഓഫീസർ ജോസ് കുര്യാക്കോസ് സ്വാഗതവും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റോസിലിടീച്ചർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *