യുവജന കമ്മീഷൻ കോഴിക്കോട് ജില്ലാതല ജാഗ്രതാ സഭ രൂപീകരിച്ചു. യുവജന കമ്മീഷൻ ചെയർമാൻ എം ഷാജർ യോഗം ഉദ്ഘാടനം ചെയ്തു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച യോഗത്തിൽ യുവജന കമ്മീഷൻ അംഗം പി സി ഷൈജു അധ്യക്ഷത വഹിച്ചു.യുവജനങ്ങളുടെ മാനസികാരോഗ്യവും ശാരീരിക ക്ഷമതയും ഉറപ്പാക്കുന്ന നടപടിക്രമങ്ങൾ ആവിഷ്കരിക്കുക, ലഹരിയിൽ നിന്നും യുവതയെ സംരക്ഷിക്കുക, യുവജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾക്കെതിരായി കർമ്മപദ്ധതികൾ ആസൂത്രണം ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംസ്ഥാന യുവജന കമ്മീഷൻ ജാഗ്രത സഭ രൂപീകരിച്ചത്. ജില്ലയിലെ വിദ്യാർത്ഥി- യുവജന സംഘടനാ പ്രതിനിധികൾ, സർവ്വകലാശാല, കോളേജ് യൂണിയൻ ഭാരവാഹികൾ, നാഷണൽ സർവീസ് സ്കീം, എൻ.സി.സി പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് ജാഗ്രതാസഭ രൂപീകരിച്ചത്.ചടങ്ങിൽ കമ്മീഷൻ അംഗം റെനീഷ് മാത്യു, കമ്മീഷൻ സെക്രട്ടറി ഡാർളി ജോസഫ്, ജില്ലാ കോഡിനേറ്റർമാരായ അതുൽ ടി, ദർശിത്ത് ബി, വിവിധ വിദ്യാർത്ഥി- യുവജന സംഘടനാ പ്രതിനിധികൾ, സർവ്വകലാശാല, കോളേജ് യൂണിയൻ ഭാരവാഹികൾ, നാഷണൽ സർവീസ് സ്കീം, എൻ.സി.സി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
