ഫലസ്തീൻ ഐക്യദാർഡ്യ പരിപാടിയുമായി കോൺഗ്രസ് മുന്നോട്ടു പോവുമെന്ന്  എം.കെ രാഘവൻ എം.പി. അനുമതി ഉണ്ടെങ്കിലും ഇല്ലെങ്കിലും  നവംബർ 23 ന്  കോഴിക്കോട് കടപ്പുറത്ത് തന്നെയാണ് പരിപാടി നടത്തുകയെന്ന് അദ്ദേഹം പത്ര സമ്മേളനത്തിൽ അറിയിച്ചു. വേദി ആവശ്യപ്പെട്ടപ്പോൾ ജില്ലാ ഭരണകൂടം ആദ്യം അനുകൂല നിലപാടാടാണ് സ്വീകരിച്ചത്. പണം അടയ്ക്കാൻ ചെന്നപ്പോളാണ് കടപ്പുറത്ത് വേദി അനുവദിക്കാൻ കഴിയില്ല എന്ന് നിലപാട് അറിയിച്ചത്. ഇത് തീർത്തും രാഷ്ട്രീയ പരമായ ഇടപെടലാണെന്നും അദ്ദേഹം പറഞ്ഞു . കോൺഗ്രസ് ഫല സ്തീൻ പരിപാടി നടത്തുന്നില്ല എന്ന് പറയുന്ന സിപിഎം പരിപാടിക്ക് വേദി അനുവദിക്കാൻ ആവശ്യപ്പെടുമ്പോൾ നിഷേധിക്കുന്നു. ഇത്  സിപിഎമ്മിന്റെ ഇരട്ടത്താപ്പാണെന്നും അദ്ദേഹം ആരോപിച്ചു.
ശശി തരൂർ ഉൾപ്പടെ കേരളത്തിലെ മുഴുവൻ കോൺഗ്രസ് നേതാക്കളും കോഴിക്കോട് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *