അനുമതി തന്നാലും ഇല്ലെങ്കിലും കോൺഗ്രസ്സിൻ്റെ പലസ്തീൻ ഐക്യദാർഢ്യ റാലി നടക്കുമെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. ഒന്നുകിൽ റാലി നടക്കും ഇല്ലെങ്കിൽ പൊലീസും കോൺഗ്രസ്സും തമ്മിൽ യുദ്ധമുണ്ടാവുമെന്നും സുധാകരൻ പറഞ്ഞു. അനുമതി നിഷേധിച്ചത് സിപിഎം ആണ്. ചോര കൊടുത്തും 23ന് റാലി നടത്തുമെന്നും സുധാകരൻ പറഞ്ഞു.

എന്തിനാണ് നവകേരള സദസ്സ്?. സർക്കാരിന് നാണവും മാനവും ഉണ്ടോ?. തരൂരടക്കം എല്ലാ നേതാക്കളെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. തരൂരിൻ്റെ ലീഗ് റാലിയിലെ പ്രസംഗത്തിലെ ഒറ്റ വാക്കിൽ തൂങ്ങുന്നത് ബുദ്ധിശൂന്യതയെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *