കോഴിക്കോട് : ബാഗ്ലൂരിലെ ലഹരി മാഫിയ തലവൻ കോഴിക്കോട് പിടിയിൽ.കോഴിക്കോട് ടൂറിസ്റ്റ് ഹോമിൽ നിന്നും 81 ഗ്രാം എം ഡി എം എയുമായിട്ടാണ് ഇയാൾ പിടിയിലായത്. ബാഗ്ലൂർ കോറമംഗലം ഭാഗത്ത് താമസിക്കുന്ന മുഹമദ് തമീം (29) നെ നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.പി ജേക്കബിന്റെ നേത്യത്വ ത്തിലുള്ള ഡാൻസാഫ് ടീമും സബ് ഇൻസ്പെക്ടർ ആർ ജഗ്മോഹൻ ദത്തന്റെ നേതൃത്വത്തിലുള്ള കസമ്പ പോലീസും ചേർന്നാണ് പിടികൂടിയത്.ബാംഗ്ലൂർ, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് വൻതോതിൽ എം.ഡി.എം.എ കേരളത്തി ലേക്ക് എത്തിച്ച് നൽകുന്ന മുഖ്യ കണ്ണിയാണ് പിടിയിലായ തമീം. വല്ലപ്പോഴും കേരളത്തിലേക്ക് വരുന്ന തമീം ബാഗ്ലൂരിൽ വച്ചാണ് ഇടപാടുകൾ മുഴുവനും നടത്തുന്നത്. പുതിയ ബിസിനസ്സ് പങ്കാളികളെ കണ്ടെത്തി ലഹരി കച്ചവടം നടത്താൻ 81 ഗ്രാം എം ഡി എം എയുമായി കോഴിക്കോട്ടേക്ക് എത്തിയതാണ് ഇയാൾ.പത്ത് മാസം മുമ്പ് ടൗൺ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രാസലഹരി കടത്ത് കേസിൽ ഇടപാടുകൾ നടത്തിയതിൽ പ്രധാനിയാണ് തമീം . ഇയാളെ പിടികൂടുന്നതിനായി ടൗൺ ഇൻസ്പെക്ടർ ബൈജു കെ ജോസിന്റെ നേത്യത്വത്തിൽ ഡാൻസാഫ് ടീമുമൊന്നിച്ച് അന്വേക്ഷണം നടത്തുന്നതിനിടയിലാണ് കോഴിക്കോട് ടൂറിസ്റ്റ് ഹോമിൽ വച്ച് തമീം വലയിലാവുന്നത്.അറസ്റ്റിലായ തമീം ബാംഗ്ലൂരിൽ രഹസ്യമായി താമസിച്ച് നീഗ്രോ വിഭാഗത്തിൽ നിന്ന് വൻതോതിൽ എം.ഡി.എം.എ വാങ്ങിയ ശേഷം കേരളത്തിൽ നിന്ന് വരുന്ന ആവിശ്യകാർക്ക് വിൽപന നടത്തി വരികയായിരുന്നു. പിടിക്കപ്പെടാതിരിക്കാൻ വാട്ട്സ്ആപ്പിലൂടെ മാത്രം ആയിരുന്നു ഇയാൾ ബന്ധപ്പെട്ടിരുന്നത്. കൂടാതെ ഗൂഗിൾ ലൊക്കേഷനിലൂടെയും വാട്സ്ആപ് ചാറ്റിലൂടെയും മാത്രം ബന്ധപ്പെട്ടിരുന്ന ഇയാളെ കുറിച്ച് പിടിയിലായ ആർക്കും വ്യക്തമായ അറിവുണ്ടാകാതിരുന്നതും പോലീസിനെ ഏറെ കുഴക്കി. എന്നാൽ ഏറെ നാളത്തെ നിരീക്ഷണത്തിൽ ഇയാളുടെ നീക്കങ്ങൾ മനസിലാക്കിയ ഡൻസാഫ് സംഘം വളരെ തന്ത്രപരമായി പിടികൂടുകയായിരുന്നു. തമീം സ്ഥിരമായി ലഹരി ഉപയോഗിക്കുന്നയാളാണ്. കേരളത്തിൽ നിന്നും പല കോഴ്സുകൾക്കായി ബാഗ്ലൂരിൽ എത്തുന്ന ആൺകുട്ടികളെയും , പെൺകുട്ടികളെയും വശത്താക്കി മയക്ക് മരുന്ന് നൽകി ലഹരിക്ക് അടിമകളാക്കി ബാഗ്ലൂർ സിറ്റിയിൽ തന്നെ കാരിയർ ആകുന്ന തന്ത്രങ്ങളും തമീമിനുണ്ട്. നീഗ്രോക്കാരുമായി അടുത്ത ബന്ധം പുലർത്തുന്ന തമിം വളരെ ആർഭാടജീവിതം നയിച്ച് ബാഗ്ലൂരിൽ തന്നെ ഒരു ഗാങ്ങ് ഉണ്ടാക്കിയിരുന്നു. രസലഹരി കയ്യോടെ പിടികൂടിയാൽ മാത്രമേ കേസെടുക്കുവാൻ കഴിയുകയുള്ളു എന്നും ആയതിനാൽ അന്വേഷണം മുകൾ തട്ടിലേക്ക് എത്തില്ലെന്നുള്ളത് മിഥ്യാ ധാരണ ആണെന്നും എൻ.ഡി.പി.എസ് നിയമം സെക്ഷൻ 29 പ്രകാരം കേസിലുൾപ്പെട്ട മുഴുവൻ പേർക്കെതിരെയും ഗൂഢാലോചന, പ്രേരണ തുടങ്ങിയ കുറ്റം ചുമത്താമെന്നും ആയതിന് വില്പനകാരെ പോലെ തന്നെ സമാന പങ്ക് ഇവർക്കും ഉണ്ടാകുമെന്നും. വർധിച്ചുവരുന്ന ലഹരിമരുന്നിന്റെ സാഹചര്യത്തിൽ പോലീസ് ഇതിനെ തടയുന്നതിനായി എല്ലാ മാർഗ്ഗങ്ങളും സ്വീകരിക്കുമെന്നും ലഹരി കച്ചവടക്കാരെ നാട് കടത്തുന്നതിനായി പിറ്റ് (പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക്കിങ്) കാപ്പ തുടങ്ങിയവക്കുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും നർകോടിക് സെൽ അസ്സി. കമ്മീഷ്ണർ ടി.പി ജേക്കമ്പ് മാധ്യമങ്ങളോട് പറഞ്ഞു.ഡൻസഫ് സബ് ഇൻസ്പെക്ടർ മനോജ് ഇടയേടത് എ.എസ്.ഐ അബ്ദുറഹ്മാൻ, കെ , അഖിലേഷ് കെ, അനീഷ് മൂസേൻ വീട്, ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, അർജുൻ അജിത്ത്, ടൗൺ സ്റ്റേഷനിലെ എസ്.ഐ മാരായ സുഭാഷ് ചന്ദ്രൻ, മുഹമദ് സിയാദ് സി.പി. ഒ രഞ്ജിത്ത്, കസമ്പ സ്റ്റേഷനിലെ എസ്.ഐ ജഗ്മോഹൻ ദത്തൻ , ആർ, എസ്.ഐ സുധീഷ് ,ജംഷാദ്, രജീഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Related Posts
അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള
ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി
June 9, 2021
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ
രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക
June 9, 2021
പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി
കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം
June 9, 2021
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്റ് കെ.സുധാകരന്.
June 9, 2021
പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന്
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന
June 9, 2021